Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനത്താവളം പോലെ...

വിമാനത്താവളം പോലെ തോന്നിക്കുന്ന റെയിൽവേ സ്​റ്റേഷനും പഞ്ചനക്ഷത്ര ഹോട്ടൽ കോംപ്ലക്​സും പ്രധാനമന്ത്രി നാടിന്​ സമർപ്പിച്ചു

text_fields
bookmark_border
വിമാനത്താവളം പോലെ തോന്നിക്കുന്ന റെയിൽവേ സ്​റ്റേഷനും പഞ്ചനക്ഷത്ര ഹോട്ടൽ കോംപ്ലക്​സും പ്രധാനമന്ത്രി നാടിന്​ സമർപ്പിച്ചു
cancel

ഗാന്ധിനഗർ: വിമാനത്താവളം പോലെ തോന്നിക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള രാജ്യ​ത്തെ ആദ്യ റെയിൽവേ സ്​റ്റേഷനടക്കം ഗുജറാത്തിലെ വിവിധ റെയിൽവേ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന്​ സമർപ്പിച്ചു. തന്‍റെ ജന്മനാട്ടിലെ നവീകരിച്ച വട്​നഗർ റെയിൽവേ സ്​റ്റേഷനും മോദി ഉദ്​ഘാടനം ചെയ്​തു. കുട്ടിക്കാലത്ത്​ അദ്ദേഹം ചായ വിറ്റ്​ നടന്നിരുന്നത്​ ഈ റെയിൽവേ സ്​റ്റേഷനിലാണ്​ എന്ന പ്രത്യേകതയുമുണ്ട്​.

നവീകരിച്ച ഗാന്ധിനഗർ റെയിൽവേ സ്​റ്റേഷൻ

വീഡിയോ കോൺഫറൻസിങ്​ വഴിയാണ്​ ഗുജറാത്തിലെ വിവിധ റെയിൽവേ പദ്ധതികൾ പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തത്​. ഗാന്ധിനഗർ ക്യാപിറ്റൽ-വാരണാസി സൂപ്പർഫാസ്റ്റ്​ എക്​സ്​പ്രസും ഗാന്ധിനഗർ ക്യാപിറ്റലിനും വറേഥക്കും ഇടയിലുള്ള മെയിൻലൈൻ ഇലക്​ട്രിക്​ മൾട്ടിപ്പ്​ൾ യൂനിറ്റ്​ സർവീസ്​ ട്രെയിനും അദ്ദേഹം ഫ്ലാഗ്​ഓഫ്​ ചെയ്​തു.

ഗാന്ധിനഗർ റെയിൽവേ സ്​റ്റേഷനാണ്​ പൊതു പങ്കാളിത്തത്തോടെ രാജ്യാന്തര നിലവാരത്തിലേക്ക്​ ഉയർത്തിയത്​. നവീകരിച്ച സ്​റ്റേഷനും അതിനു മുകളിലായി നിർമിച്ച പഞ്ചനക്ഷത്ര ഹോട്ടൽ കോംപ്ലക്സും പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു. റെയിൽവേ സ്റ്റേഷനു മുകളിൽ 318 മുറികളുള്ള പഞ്ചനക്ഷ്രത ഹോട്ടലാണു സ്ഥാപിച്ചിരിക്കുന്നത്. 790 കോടി രൂപയാണു നിർമാണ ചെലവ്.

നവീകരിച്ച ഗാന്ധിനഗർ റെയിൽവേ സ്​റ്റേഷന്‍റെ ഉൾവശം

സ്റ്റേഷനു സമീപത്തെ മഹാത്മ മന്ദിർ കൺവൻഷൻ സെന്‍ററിൽ നടക്കുന്ന സമ്മേളനങ്ങൾക്കും മറ്റും വരുന്നവരെ ലക്ഷ്യമിട്ടാണു ഹോട്ടൽ സ്ഥാപിച്ചത്. ഗുജറാത്ത് സർക്കാറിന്‍റെ ഗാന്ധിനഗർ റെയിൽവേ ആൻഡ് അർബൻ ഡവലപ്മെന്‍റ്​ കമ്പനിയുമായി (ഗരുഡ്) സഹകരിച്ചാണ് ഇന്ത്യൻ റെയിൽവേ സ്​റ്റേഷൻസ് ഡവലപ്മെന്‍റ്​ കോർപറേഷൻ (ഐആർഎസ്ഡിസി) പദ്ധതി നടപ്പാക്കിയത്. 11 നിലകളുള്ള രണ്ട്​ ടവറുകളും ഒമ്പത്​ നിലകളുള്ള ഒരു ടവറുമാണു ഹോട്ടൽ കോംപ്ലക്സിന്‍റെ ഭാഗമായി നിർമിച്ചിരിക്കുന്നത്. ലീല ഗ്രൂപ്പിന്‍റെയാണു ഹോട്ടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gandhinagar railway station
News Summary - PM Modi inaugurates railway projects in Gujarat
Next Story