പ്രധാനമന്ത്രി സംഗ്രഹാലയ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
text_fieldsന്യുഡൽഹി: ഇന്ത്യ സ്വതന്ത്രമായതിന് ശേഷമുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകൾ പ്രദർശിപ്പിക്കുന്ന പ്രധാനമന്ത്രി സംഗ്രഹാലയ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ന്യുഡൽഹിയിലെ ടീന്‍ മൂർത്തി മാർഗ് ഏരിയയിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മ്യൂസിയത്തിന്റെ ആദ്യ ടിക്കറ്റ് പ്രധാനമന്ത്രി മോദി ഏറ്റുവാങ്ങി.
ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ നേതൃപാടവം, ദർശനം, നേട്ടങ്ങൾ എന്നിവയെക്കുറിച്ച് യുവതലമുറയെ ബോധവത്കരിക്കാനും പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മ്യൂസിയമാണ് പ്രധാനമന്ത്രി സംഗ്രഹാലയയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. രാഷ്ട്ര നിർമാണത്തിനായി പ്രവർത്തിച്ച പ്രധാനമന്ത്രിമാരെയെല്ലാം ബഹുമാനിക്കുകയെന്ന മോദിയുടെ കാഴ്ചപ്പാട് ഉൾക്കൊള്ളുന്ന ഉദ്യമമാണ് സംഗ്രഹാലയയെന്നും അവർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി സംഗ്രഹാലയത്തിൽ പ്രവേശിക്കാനുള്ള ടിക്കറ്റിന് ഓൺലൈനായി 100 രൂപയാണ് വില. ഓഫ്‌ലൈൻ മോഡിൽ ഇന്ത്യക്കാർക്ക് 110 രൂപയും വിദേശികൾക്ക് 750 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 5 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും ടിക്കറ്റുകൾ വാങ്ങുകയാണെങ്കിൽ 50 ശതമാനം ഇളവ് നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സ്‌കൂളുകൾക്കും കോളജുകൾക്കും ബുക്കിങ് നടത്തുമ്പോൾ 25 ശതമാനം ഇളവ് ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

