Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിവമൊഗ്ഗ വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

text_fields
bookmark_border
ശിവമൊഗ്ഗ വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
cancel

ബംഗളൂരു: കർണാടകയിലെ ശിവമൊഗ്ഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. 450 കോടി രൂപ ചെലവിലാണ് വിമാനത്താവളത്തിന്‍റെ നിർമാണം പൂർത്തീകരിച്ചത്. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ താമരയുടെ രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ ശരാശരി 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് ടെർമിനൽ.

കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വിമാനങ്ങളുടെ പരീക്ഷണ പറക്കൽ വിമാനത്താവളത്തിൽ ആരംഭിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ സന്ദർശനമാണിത്. വിമാനത്താവള ഉദ്ഘാടനത്തിന് പുറമേ സംസ്ഥാനത്തെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.

ശിക്കാരിപുര- റാണിബെന്നൂർ റെയിൽപാത, കൊട്ടെഗംഗുരു കോച്ചിങ് ഡിപ്പോ എന്നിവയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു. 90 കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച ബെളഗാവി റെയിൽവേ സ്റ്റേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PM Modi Inaugurates Massive New Airport in Shivamogga
Next Story