Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra Modi
cancel
Homechevron_rightNewschevron_rightIndiachevron_rightകാശി വിശ്വനാഥ ക്ഷേത്ര...

കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു; ഗംഗയിൽ പുണ്യസ്​നാനം -വിഡിയോ

text_fields
bookmark_border

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലളിതാഘട്ടിനെ കാശി വിശ്വനാഥ്​ ക്ഷേത്ര പരിസരത്തുള്ള മന്ദിർ ചൗക്കുമായി ബന്ധിപ്പിക്കുന്ന കാശി -വിശ്വനാഥ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്​ഘാടനം ചെയ്​തു. 339 കോടി ചിലവിലാണ് ​ആദ്യഘട്ട പദ്ധതി പൂർത്തിയാക്കിയത്​. ഉദ്​ഘാടനത്തിന്​ മുമ്പ്​ പ്രധാനമന്ത്രി കാശി വിശ്വനാഥ്​ ക്ഷേത്രത്തിൽ പ്രാർഥന നടത്തുകയും ചെയ്​തു.

ഉത്തർപ്രദേശ്​ വാരാണസിയിലെ കാശി വിശ്വനാഥ്​ ഇടനാഴിയുടെ ഉദ്​ഘാടനത്തിന്​ മുന്നോടിയായി നരേന്ദ്രമോദി ഗംഗയിൽ പുണ്യസ്​നാനം നടത്തിയിരുന്നു. മോദി ഗംഗയിൽ പുണ്യസ്​നാനം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

വാരാണസിയിൽ മോദിയെ സ്വീകരിക്കാനായി ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെ തടിച്ചുകൂടിയിരുന്നു. വഴികളിൽ പുഷ്​പാർച്ചന നടത്തിയാണ്​ മോദിയെ സ്വീകരിച്ചത്​. രണ്ടു ദിവസമാണ്​ മോദിയുടെ വാരാണസി സന്ദർശനം. കാശി -വിശ്വനാഥ്​ പദ്ധതി ഉദ്ഘാടനമാണ്​ ഇതിൽ പ്രധാനം.

2019 മാർച്ച്​ എട്ടിനാണ്​ മോദി പദ്ധതിക്ക്​ തറക്കല്ലിട്ടത്​. കോവിഡ്​ മഹാമാരി പ്രതിസന്ധി സൃഷ്​ടിച്ചെങ്കിലും മൂന്ന്​ വർഷത്തിനുള്ളിൽ പൂർത്തിയാക്കി. ടൂറിസ്റ്റ്​ ഫെസിലിറ്റേഷൻ സെന്‍റർ, വേദ കേന്ദ്രം, മുമുക്ഷു ഭവൻ, ഭോഗ്​ശാല, സിറ്റി മ്യൂസിയം, വ്യൂവിങ്​ ഗാലറി, ഫുഡ്​​കോർട്ട്​ തുടങ്ങി 23 കെട്ടിടങ്ങൾ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GangaKashi Vishwanath corridor
News Summary - PM Modi inaugurates Kashi Vishwanath corridor
Next Story