Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി-മീറത്ത്​...

ഡൽഹി-മീറത്ത്​  അതിവേഗപാത  രാഷ്​ട്രത്തിന്​ സമർപ്പിച്ചു VIDEO

text_fields
bookmark_border
ഡൽഹി-മീറത്ത്​  അതിവേഗപാത  രാഷ്​ട്രത്തിന്​ സമർപ്പിച്ചു VIDEO
cancel

ബഗ്​പത്​ (ഉത്തർപ്രദേശ്​):   14 വരി  ഡൽഹി-മീറത്ത്​​  അതിവേഗപാതയുടെയും കിഴക്കൻ  ബാഹ്യ അതിവേഗപാതയുടെയും  ഒന്നാംഘട്ട ഉദ്​ഘാടനം  പ്രധാനമന്ത്രി നരേന്ദ്ര മോദി  നിർവഹിച്ചു.  500 ദിവസം കൊണ്ടാണ്​ പാത പൂർത്തിയാക്കിയത്​.  135 കി.മീ. കിഴക്കൻ  ബാഹ്യ അതിവേഗപാത രാജ്യത്തെ ആദ്യ സ്​മാർട്ട്​​,  ഹരിത ഹൈവേയാണ്​. 11,000 കോടി രൂപയാണ്​  നിർമാണ ചെലവ്​. ഡൽഹിയിലെ നിസാമുദ്ദീൻ പാലം മുതൽ ഉത്തർപ്രദേശ്​ അതിർത്തി വരെ  82 കി.മീ. ഡൽഹി-മീറത്ത്​​  അതിവേഗപാതയിൽ  27.74 കി.മീറ്ററാണ്​ 14  വരി. ശേഷിക്കുന്ന ഭാഗം ആറു വരിയാണ്​. ഒരു വരി, സൈക്കിൾ പാതയാണ്​. കിഴക്കൻ  ബാഹ്യ അതിവേഗപാതയുടെ ഒാരോ 500മീറ്ററിലും മഴവെള്ളം സംഭരിക്കാൻ സൗകര്യമുണ്ട്​. ​36 ദേശീയ സ്​മാരകങ്ങൾ പാതയിൽ ഉണ്ടാകും.  

സുപ്രീംകോടതി ഉത്തരവിനെ തുടർന്ന്​ കിഴക്കൻ, പടിഞ്ഞാറൻ ബാഹ്യ അതിവേഗപാത 2006ലാണ്​​ വിഭാവനം ചെയ്​തത്​. ഗതാഗത കുരുക്ക്​ ഒഴിവാക്കാൻ ഡൽഹിക്ക്​ പുറത്ത്​ അതിവേഗപാത നിർമിക്കണമെന്നാണ്​ സുപ്രീംകോടതി നിർദേശിച്ചത്​. മേയ്​ 31ന്​ മുമ്പ് ഉദ്​ഘാടനം നിർവഹിച്ചില്ലെങ്കിൽ  പാത പൊതുജനങ്ങൾക്ക്​ തുറന്നുകൊടുക്കണമെന്ന്​ കോടതി മേയ്​ 10ന്​ ഉത്തരവിട്ടിരുന്നു. ഗതാഗതക്കുരുക്കിൽ പെട്ട് ​ മണിക്കൂറുകൾ യാത്രക്കായി ചെലവിടേണ്ടി വരുന്ന ഡൽഹി-മീറത്ത്​​ യാത്ര, അതിവേഗ പാതയിൽ  മുക്കാൽ മണിക്കൂറായി ചുരുങ്ങും.

അടിസ്​ഥാനസൗകര്യ വികസനത്തിനാണ്​ സർക്കാർ ഏറ്റവൂം കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന്​  പാതയുടെ ഉദ്​ഘാടനത്തിനു​ ശേഷം സംഘടിപ്പിച്ച ​െപാതുസമ്മേളനത്തിൽ  പ്രധാനമന്ത്രി പറഞ്ഞു.  28,000 കി.മീ  ഹൈവേ ശൃംഖലക്ക്​ മൂന്നു ലക്ഷം കോടി രൂപ ചെലവഴിച്ചു. ഹൈവേകൾ, റെയിൽവേ, വ്യോമയാന മേഖല​, ​വിവര സാ​േങ്കതികത എന്നിവയുടെ കാര്യത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്​. ഒരു ദിവസം 27 കി.മീ. എന്ന തോതിൽ ഹൈവേ നിർമാണം എത്തിയിട്ടുണ്ട്​.

കോൺഗ്രസ്​ ഭരണകാലത്ത്​ ഇത്​ 12 കി.മീ. ആയിരുന്നു. കഴിഞ്ഞ വർഷം 10 കോടി ജനങ്ങൾ യാത്രക്ക്​ വ്യോമമാർഗം ഉപയോഗിച്ചതായും മോദി പറഞ്ഞു. കർഷകരുടെയും ദലിത്​ വിഭാഗങ്ങളുടെയും സംരക്ഷണത്തിന്​ സർക്കാർ പ്രതിജ്​ഞാബദ്ധമാണെന്ന്​ മോദി വ്യക്​തമാക്കി. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി ചടങ്ങിൽ സംബന്ധിച്ചു. അതിവേഗപാത 27 ശതമാനം മലിനീകരണം കുറക്കുമെന്നും 41 ശതമാനം ഗതാഗത കുരുക്ക്​ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsDelhi-MeerutExpress highway
News Summary - PM Modi Inaugurates Delhi-Meerut Expressway, Embarks on Jeep Ride With Nitin Gadkari-India news
Next Story