ഉത്തരാഖണ്ഡിൽ വൻ വികസനം കൊണ്ടുവരും –മോദി
text_fieldsകേദാർനാഥ്: ശങ്കരാചാര്യരുടെ പുനർ നിർമിച്ച സമാധി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിൽ ഉദ്ഘാടനം ചെയ്തു. അടുത്ത പതിറ്റാണ്ടിൽ ഉത്തരാഖണ്ഡിൽ വൻ വികസനം കൊണ്ടുവരുമെന്നും അതോടെ തൊഴിൽ തേടി മലനിരകളിൽനിന്നുള്ള കുടിയേറ്റം അവസാനിക്കുമെന്നും പുരോഹിതന്മാരും വിശ്വാസികളും സന്നിഹിതരായ ചടങ്ങിൽ മോദി പറഞ്ഞു.
ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ബാക്കിനിൽക്കെ കേദാർനാഥിൽ 400 കോടി രൂപയുടെ പുനർനിർമാണ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നിർവഹിച്ചു. ഉത്തരാഖണ്ഡിൽ നടന്നുവരുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ കഴിഞ്ഞ 100 വർഷത്തേതിനേക്കാൾ കൂടുതൽ തീർഥാടകരെ അടുത്ത 10 വർഷത്തിനുള്ളിൽ സംസ്ഥാനത്തേക്ക് എത്തിക്കും. ഹോംസ്റ്റേകളുടെ വർധിച്ചുവരുന്ന ശൃംഖല പ്രദേശവാസികൾക്ക് അവരുടെ വീടുകളിൽ ഉപജീവനത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു. മാലയൻ ക്ഷേത്രത്തിൽ പ്രാർഥനകൾ നടത്തിയാണ് മോദി കേദാർനാഥ് സന്ദർശനം ആരംഭിച്ചത്.
സൈനികശേഷി കൂട്ടണം
നൗശേര(കശ്മീർ): മാറിയ യുദ്ധരീതികൾക്ക് അനുസരിച്ച് സൈനികശേഷി വർധിപ്പിക്കണമെന്ന് മോദി. ലഡാക്ക് മുതൽ അരുണാചൽപ്രദേശ് വരെയും അന്തമാൻ നികോബാർ ദ്വീപുകൾ വരെയും തീരങ്ങളിലും മുൻകാലത്തെ അപേക്ഷിച്ച് കണക്ടിവിറ്റി സ്ഥാപിക്കാൻ കഴിഞ്ഞതായി മോദി പറഞ്ഞു. ദീപാവലി ആഘോഷത്തിെൻറ ഭാഗമായി നൗശേര സെക്ടറിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

