Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിലും...

കേരളത്തിലും മഹാരാഷ്​ട്രയിലും രോഗികളുടെ എണ്ണം ഉയരുന്നു; മൂന്നാം തരംഗം തടയണമെന്ന്​ പ്രധാനമന്ത്രി

text_fields
bookmark_border
കേരളത്തിലും മഹാരാഷ്​ട്രയിലും രോഗികളുടെ എണ്ണം ഉയരുന്നു; മൂന്നാം തരംഗം തടയണമെന്ന്​ പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: കേരളത്തിലും മഹാരാഷ്​ട്രയിലും കോവിഡ്​ രോഗികളുടെ എണ്ണം ഉയരുകയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം തരംഗം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മൈക്രോ കണ്ടൈൻമെന്‍റ്​ സോണുകളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്​നാട്​, ആന്ധ്രപ്രദേശ്​, കർണാടക, ഒഡീഷ, മഹാരാഷ്​ട്ര, കേരള മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്​ പ്രധാനമന്ത്രിയുടെ പരാമർശം. രാജ്യത്തെ 80 ശതമാനം കോവിഡ്​ കേസുകളും ഈ ആറ്​ സംസ്ഥാനങ്ങളിൽ നിന്നാണെന്നും മോദി പറഞ്ഞു. ടെസ്റ്റ്​, ട്രാക്ക്​, ട്രീറ്റ്​, വാക്​സിനേറ്റ്​ എന്ന മുദ്രവാക്യത്തിൽ ഊന്നിയാണ്​ മുന്നോട്ട്​ പോകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ്​ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന്​ എല്ലാവരും ഓർമിക്കണം. ഇത്​ മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ്​ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - M Modi holds meeting with CMs of six states
Next Story