Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rahul Gandhi
cancel
Homechevron_rightNewschevron_rightIndiachevron_right'ഇപ്പോൾ ദ​ുർബലമായ,...

'ഇപ്പോൾ ദ​ുർബലമായ, വിഭജിക്കപ്പെട്ട ഇന്ത്യയെ കാണാനാകും' -മോദിയെ വിമർശിച്ച്​ രാഹുൽ ഗാന്ധി

text_fields
bookmark_border

ചെന്നൈ: കാർഷിക നിയമങ്ങളിൽ ഉൾപ്പെടെ കേന്ദ്രത്തിന്‍റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. തമിഴ്​നാട്ടിലെ കരൂറിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്​നാട്ടിൽ കോ​ൺ​ഗ്രസിന്‍റെ തെരഞ്ഞെടുപ്പ്​ പരിപാടികൾക്ക്​ തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായി മൂന്നുദിവസത്തെ സന്ദർശനത്തിലാണ്​ രാഹുൽ.

രാജ്യത്തേക്ക്​ നോക്കുകയാണെങ്കിൽ പ്രധാനമന്ത്രി ആറുവർഷമായി ചെയ്​തതെന്താണെന്ന്​ കാണാനാകും. ദുർബലമായ, വിഭജിക്കപ്പെട്ട ഇന്ത്യയെയാണ്​ കാണാനാകുക. രാജ്യം മുഴുവൻ ബി.ജെ.പി -ആർ.എസ്​.എസ്​ ആശയങ്ങൾ പടർത്തി വെറുപ്പ്​ സൃഷ്​ടിക്കുന്നു. നമ്മുടെ ഏറ്റവും വലിയ ശക്തിയായ സമ്പദ്​വ്യവസ്​ഥയെ തകർത്തുകളഞ്ഞു -രാഹുൽ പറഞ്ഞു. നമ്മുടെ യുവജനങ്ങൾക്ക്​ ഇപ്പോൾ ജോലി നേടാൻ കഴിയുന്നില്ല. അത്​ അവരുടെ തെറ്റുകൊണ്ടല്ല. നരേന്ദ്രമോദി സ്വീകരിച്ച തെറ്റായ നടപടികളുടെ ഭാഗമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേന്ദ്രത്തിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾ കർഷകരെ തെരുവിലിറക്കുന്നതിന്​ വഴിയൊരുക്കി. അവ കാർഷിക ​േമഖലയെ പൂർണമായും തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇപ്പോൾ പ്രധാനമന്ത്രി കർഷകരെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യൻ കാർഷിക മേഖലയെ താറുമാറാക്കി മൂന്ന്​ വൻകിട വ്യവസായികൾക്ക്​ കൈമാറുന്നതിന്​ മൂന്ന്​ പുതിയ നിയമങ്ങൾ​ കൊണ്ടുവന്നു. ഒന്നു ചിന്തിച്ചുനോക്കൂ, സ്വയം സംരക്ഷിക്കാൻ കർഷകർക്ക്​ കോടതിയിൽപോകുന്നതിന്​ പോലും അനുവാദമില്ലെന്ന്​ നിയമത്തിൽ പറയുന്നു' -രാഹുൽ പറഞ്ഞു.

രാജ്യത്തിന്‍റെ അടിത്തറ നശിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോൺഗ്രസ്​ അനുവദിക്കില്ലെന്ന്​ ഞായറാഴ്ച രാഹുൽ വ്യക്തമാക്കിയിരുന്നു. കൂടാതെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർക്ക്​ പിന്തുണ അറിയിക്കുകയും ചെയ്​തു.

നിയമങ്ങൾ നടപ്പാക്കുന്നതിൽ ലക്ഷകണക്കിന്​ കർഷകർ ആഘോഷിക്കുകയല്ല, പകരം മോദി അവരെ ഭാവിയിൽ കൊള്ളയടിക്കുമെന്ന്​ മനസിലാക്കി ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുകയാണ്​. മോദിക്ക്​ ഒരിക്കലും തമിഴ്​നാടിന്‍റെ ആത്മാവ്​, ഭാഷ, സംസ്​കാരം, ചരിത്രം എന്നിവ മനസിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressRahul Gandhi
News Summary - PM Modi has weakened India Rahul Gandhi
Next Story