പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ദൈവത്തിന്റെ അടയാളങ്ങളുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
text_fieldsഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി അമാനുഷിക മനുഷ്യനാണെന്നും അദ്ദേഹത്തിൽ ദൈവത്തിന്റെ അടയാളങ്ങളുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാൻ . മോദിയിൽ അന്തർലീനമായിട്ടുള്ള കഴിവുകൾ കൊണ്ടാണ് ഇത്രയും കൂടുതൽ വികസനപ്രവർത്തനങ്ങൾ രാജ്യത്ത് നടത്താന്‍ സാധിച്ചതെന്നും ചൗഹാൻ പറഞ്ഞു. ഗോവയിലെ ഡംബോലിം നിയമസഭാ മണ്ഡലത്തിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
" ഞാൻ ഒരു മുഖ്യമന്ത്രിയും ബിജെപി പ്രവർത്തകനുമായത് കൊണ്ടല്ല ഇത് പറയുന്നത്. എന്റെ മനസ്സിൽ തോന്നുന്നത് ഞാൻ പറയുന്നു. നരേന്ദ്ര മോദിയെപ്പോലെ ഒരു പ്രധാനമന്ത്രിയെ ലഭിച്ചത് രാജ്യത്തിന്‍റെ ഭാഗ്യമാണ്. അദ്ദേഹത്തിന് അവിശ്വസനീയമായ വ്യക്തിത്വമാണുള്ളത് " ചൗഹാൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിന്‍റെ മുന്‍ഭരണത്തിനെതിരെയും ചൗഹാൻ നിശിതമായ വിമർശനങ്ങൾ ഉന്നയിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ് വിദേശരാജ്യങ്ങളിൽ ഇന്ത്യക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചതെന്നും ചൗഹാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

