മോദി 18 മണിക്കൂർ ജോലിെയടുക്കും; രാഹുൽ വിനോദയാത്ര നടത്തും -അമിത് ഷാ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസവും 18 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അ മിത് ഷാ. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ വിനോദയാത്രക്ക് പോവുകയാണ് ചെയ്യുന്നതെന്നും അമിത് ഷാ പരിഹസിച്ചു.
ഏകദേശം 20 വർഷമായി താൻ മോദിക്കൊപ്പമുണ്ട്. ഒരു ദിവസം പോലും അദ്ദേഹം ജോലിയിൽ നിന്ന് വിട്ടുനിൽക്കാറില്ല. എന്നാൽ, രാഹുൽ രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ വിദേശത്തേക്ക് വിനോദയാത്ര പോവുകയാണ് ചെയ്യുന്നത്. പാർട്ടി പ്രവർത്തകരെയും നേതാക്കളെയും സ്വന്തം അമ്മയെ പോലും ആശങ്കയിലാക്കിയാണ് രാഹുലിൻെറ യാത്രകളെന്നും അമിത് ഷാ വ്യക്തമാക്കി.
യു.പി.എ ഭരണകാലത്ത് ഇന്ത്യൻ സൈനികനായ ഹേമരാജിനെ പാകിസ്താൻ മർദിച്ചത് എന്നെ ഇന്നും വേദനിപ്പിക്കാറുണ്ട്. അതിനെതിരെ മൻമോഹൻ സിങ് സർക്കാർ മൗനം പാലിക്കുകയായിരുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ജമ്മുകശ്മീരിലെ വിഘടനവാദികളെ കോൺഗ്രസ് പിന്തുണക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
