ബിഹാറിന്റെ മകൾ; ട്രിനിനാഡ് ആൻഡ് ടുബാഗോ പ്രധാനമന്ത്രി കമല പ്രസാദിന്റെ ഇന്ത്യൻ ബന്ധം പരാമർശിച്ച് മോദി
text_fieldsന്യൂഡൽഹി: ട്രിനിനാഡ് ആൻഡ് ടുബാഗോ പ്രധാനമന്ത്രിയുടെ ഇന്ത്യൻ ബന്ധം ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് ദിവസത്തെ വിദേശസന്ദർശനത്തിനിടെ രാജ്യത്തെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ബിഹാറിന്റെ മകളാണ് ട്രിനിനാഡ് ആൻഡ് ടുബാഗോ പ്രധാനമന്ത്രി കമല ഹാരിസെന്ന് മോദി പറഞ്ഞു. ബിഹാറിലെ ബുക്സറുമായുള്ള അവരുടെ ബന്ധം ഓർമിപ്പിച്ചാണ് അവരുടെ പ്രതികരണം.
കമലയുടെ പൂർവീകർ ജീവിച്ചത് ബക്സറിലാണ്. അവർ അവിടെ സന്ദർശനം നടത്തിയിട്ടുണ്ട്. ബിഹാറിന്റെ മകളെന്നാണ് ആളുകൾ അവരെ വിളിക്കുന്നതെന്ന് ട്രിനിനാഡ് ആൻഡ് ടുബാഗോയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് അവർ പറഞ്ഞു. ട്രിനിനാഡ് ആൻഡ് ടുബാഗോയിലെ വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് അവർക്ക് ലഭിച്ചത്. ഇന്ത്യൻ വസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രി വിമാനത്താവളത്തിലെത്തിയത്.അവർക്കൊപ്പമെത്തിയ പലരും ഇന്ത്യൻ വസ്ത്രം ധരിച്ചിരുന്നു.
മോദിക്ക് ബിഹാറിലെ ഭോജ്പൂരി ചൗത്താല കലാരൂപം കാണാനുള്ള അവസരവും ട്രിനിനാഡ് ആൻഡ് ടുബാഗോയുടെ തലസ്ഥാനമായ പോർട്ട് ഓഫ് സ്പെയിനിൽ ഒരുക്കിയിരുന്നു. ട്രിനിനാഡ് പ്രധാനമന്ത്രിക്ക് വേണ്ടി സരയു നദിയിൽ നിന്നുള്ള ജലവും രാമക്ഷേത്രത്തിന്റെ ഒരു മാതൃകയും ഇന്ത്യയിൽ നിന്ന് കൊണ്ട് പോയിരുന്നു.
ബിഹാറിന്റെ പാരമ്പര്യവും ജനാധിപത്യത്തിന് സംസ്ഥാനം നൽകിയ സംഭാവനകളും പ്രധാനമന്ത്രി ചടങ്ങിൽ ഓർമിപ്പിച്ചിരുന്നു. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ട്രിനിനാഡ് ആൻഡ് ടുബാഗോ സന്ദർശനമാണ് മോദിയുടേത്. 1999ന് ശേഷം ഇതാദ്യാമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കരീബിയൻ രാഷ്ട്രം സന്ദർശിക്കുന്നത്.
അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രക്ക് ഘാന സന്ദർശനത്തോടെ തുടക്കമായിരുന്നു. 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ യാത്രക്കാണ് തുടക്കമായത്.ഘാന സന്ദർശനത്തിന് ശേഷം ട്രിനിഡാഡ് അൻറ് ടൊബാഗോ, അർജന്‍റീന എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം മോദി ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

