വന്ദേ ഭാരത് എക്പ്രസ് മോദി ഫ്ലാഗ് ഒാഫ് ചെയ്തു
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സെമി-ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ ്ലാഗ് ചെയ്തു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലാണ് ഫ്ലാഗ് ഒാഫ് നിർവഹിച്ചത്.
റെയിൽവേ മന്ത്രി പിയൂഷ് ഗോയ ൽ, റെയിൽവേ ബോർഡ് അംഗങ്ങൾ തുടങ്ങിയവരും ട്രെയിനിെൻറ ആദ്യ യാത്രയിൽ പെങ്കടുത്തു. സി.ആർ.പി.എഫ് സൈനികർക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതൊയിരുന്നു ട്രെയിനിെൻറ ഫ്ലാഗ് ഒാഫ്.
ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് ഒമ്പത് മണിക്കൂർ 45 മിനിട്ട് കൊണ്ട് ഒാടിയെത്തുന്നതാണ് ട്രെയിൻ. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിലെ സൗകര്യങ്ങൾ മോദി വിലയിരുത്തി. മണിക്കൂറിൽ 160 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വന്ദേഭാരത് എക്സ്പ്രസിൽ 16 എ.സി കോച്ചുകളാണ് ഉള്ളത്. 1,128 പേർക്കാണ് സഞ്ചരിക്കാൻ സാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
