Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമംഗളൂരു-മഡ്ഗാവ്,...

മംഗളൂരു-മഡ്ഗാവ്, കോയമ്പത്തൂർ-ബംഗളൂരു വന്ദേഭാരത് ട്രെയിനുകൾ ട്രാക്കിൽ

text_fields
bookmark_border
മംഗളൂരു-മഡ്ഗാവ്, കോയമ്പത്തൂർ-ബംഗളൂരു വന്ദേഭാരത് ട്രെയിനുകൾ ട്രാക്കിൽ
cancel

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​മ​ഡ്ഗാ​വ് ജ​ങ്ഷ​ൻ-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ (20646/20645), കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​ൻ-​ബം​ഗ​ളൂ​രു ക​ന്റോ​ൺ​മെ​ന്റ്-​കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​ൻ (20642/20641)വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. മം​ഗ​ളൂ​രു-​മ​ഡ്ഗാ​വ് വ​​ന്ദേ​ഭാ​ര​ത് ഞാ​യ​റാ​ഴ്ച മു​ത​ലും കോ​യ​മ്പ​ത്തൂ​ർ-​ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് തി​ങ്ക​ളാ​ഴ്ച മു​ത​ലും പ​തി​വ് സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​നി​ൽ​നി​ന്ന് ആ​ഘോ​ഷ​മാ​യി പു​റ​പ്പെ​ട്ട ഉ​ദ്ഘാ​ട​ന സ്​​പെ​ഷ​ൽ സ​ർ​വി​സ് തി​രു​പ്പൂ​ർ, ഈ​റോ​ഡ്, സേ​ലം, ധ​ർ​മ​പു​രി, ഹൊ​സൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി വൈ​കീ​ട്ട് 6.30 ഓ​ടെ ബം​ഗ​ളൂ​രു ക​ന്റോ​ൺ​മെ​ന്റ് സ്റ്റേ​ഷ​നി​ൽ എ​ത്തി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ​തി​വ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ൻ വ്യാ​ഴാ​ഴ്ച​ക​ളി​ൽ ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സ് ന​ട​ത്തും. ഈ​റോ​ഡി​ൽ അ​ഞ്ചും സേ​ല​ത്ത് മൂ​ന്നും മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ൽ ര​ണ്ടും മി​നി​റ്റ് വീ​തം സ്റ്റോ​പ്പു​ണ്ടാ​വും.

മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​മ​ഡ്ഗാ​വ് വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ ഉ​ദ്ഘാ​ട​ന​ദി​ന​ത്തി​ലെ സ്​​പെ​ഷ​ൽ സ​ർ​വി​സ് രാ​വി​ലെ 8.30ന് ​മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടു. 319 കി​ലോ​മീ​റ്റ​ർ ദൂ​രം മ​ണി​ക്കൂ​റി​ൽ ശ​രാ​ശ​രി 67 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ നാ​ലു മ​ണി​ക്കൂ​റും 45 മി​നി​റ്റും​കൊ​ണ്ടാ​ണ് ഈ ​ട്രെ​യി​ൻ ല​ക്ഷ്യ​ത്തി​ലെ​ത്തു​ക. വ്യാ​ഴാ​ഴ്ച​ക​ളി​ൽ ഒ​ഴി​കെ മ​റ്റെ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും സ​ർ​വി​സ് ന​ട​ത്തും. കാ​ർ​വാ​റി​ലും ഉ​ഡു​പ്പി​യി​ലും ര​ണ്ടു മി​നി​റ്റ് വീ​തം സ്റ്റോ​പ്പു​ണ്ടാ​വും. ചെ​യ​ർ​കാ​ർ സീ​റ്റി​ന് മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​ഡ്ഗാ​വി​ലേ​ക്ക് 1330ഉം ​എ​ക്സി​ക്യൂ​ട്ടി​വ് ചെ​യ​ർ​കാ​റി​ന് 2350 രൂ​പ​യു​മാ​ണ് നി​ര​ക്ക്. മം​ഗ​ളൂ​രു റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ ഒ​രു​ക്കി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് ബി.​ജെ.​പി നേ​താ​വ് ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vande BharatVande Bharat trains
News Summary - PM Modi flags off Vande Bharat trains
Next Story