Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്കെതിരെ വീണ്ടും...

മോദിക്കെതിരെ വീണ്ടും രാഹുൽ; കർഷക പ്രതിസന്ധിക്ക്​ കാരണം കേന്ദ്രമെന്ന്

text_fields
bookmark_border
മോദിക്കെതിരെ വീണ്ടും രാഹുൽ; കർഷക പ്രതിസന്ധിക്ക്​ കാരണം കേന്ദ്രമെന്ന്
cancel

ന്യൂഡൽഹി: കർണാടകയിലെ കർഷകരുടെ പ്രശ്​നങ്ങളോട്​ മുഖം തിരിച്ചത്​ കേന്ദ്ര സർക്കാരാണെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രശ്​നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രം പരാജയപ്പെ​​െട്ടന്നും രാഹുൽ പറഞ്ഞു. കർഷകരുടെ ഉന്നമനത്തിന്​ വേണ്ടി എൻ.ഡി.എ സർക്കാർ മുന്നോട്ടുവച്ച പരിപാടികളും അതി​​​​െൻറ ഫലങ്ങള​ും അടങ്ങുന്ന ഡാറ്റ രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചു.

കോൺഗ്രസ്​ അധികാരത്തിലിരിക്കുന്ന കർണാടകയിലെ കർഷകരുടെ വായ്​പകൾ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാരി​​​​െൻറ ഭാഗത്തുനിന്നും ഒരു ധനസഹായവുമുണ്ടായില്ലെന്ന്​ രാഹുൽ പുറത്തവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ ക്രോപ്​ ഇൻഷുറൻസ്​ സ്​കീം കർഷകർക്ക്​ യാതൊരു ഗുണവും നൽകിയില്ല. പകരം, അതിലൂടെ പ്രൈവറ്റ്​ ഇൻഷുറൻസ്​ കമ്പനികളാണ്​ നേട്ടമുണ്ടാക്കിയതെന്നും രാഹുൽ കുറ്റപ്പെടുത്തി.

കർണാടകയിലെ കർഷകരുടെ ദയനീയ അവസ്ഥക്ക്​ കാരണം സിദ്ധാരാമയ്യ സർക്കാരാ​െണന്ന​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന്​ മറുപടിയായാണ്​ രാഹുലി​​​​െൻറ പ്രസ്താവന. പ്രധാനമന്ത്രിയുടെ ‘ഫസൽ ഭീമ യോജനയുടെ ഗുണം കർഷകരിലെത്തിക്കുന്നതിൽ കർണാടക സർക്കാർ പരാജയപ്പെ​െട്ടന്നും മോദി ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsKarnataka electionkarnataka farmersRahul Gandhi
News Summary - PM Modi failed to tackle farmers apathy in Karnataka-india news
Next Story