Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യ കത്തു​േമ്പാൾ മോദി വീണവായിക്കുന്നു; ലേസർ ഷോ ആസ്വദിക്കുന്ന പ്രധാനമ​ന്ത്രിയെ വിമർശിച്ച്​ പ്രശാന്ത്​ ഭൂഷൺ
cancel
Homechevron_rightNewschevron_rightIndiachevron_right'ഇന്ത്യ കത്തു​േമ്പാൾ...

'ഇന്ത്യ കത്തു​േമ്പാൾ മോദി വീണവായിക്കുന്നു'; ലേസർ ഷോ ആസ്വദിക്കുന്ന പ്രധാനമ​ന്ത്രിയെ വിമർശിച്ച്​ പ്രശാന്ത്​ ഭൂഷൺ

text_fields
bookmark_border

ന്യൂഡൽഹി: റോമ സാമ്രാജ്യം കത്തിയെരിയു​േമ്പാൾ നീറോ ചക്രവർത്തി വീണ വായിക്കുന്നതുപോലെയാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന്​ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. വാരാണസിലെ ദേവ്​ ദീപാവലി ആഘോഷത്തിനിടെ താളം പിടിച്ചുനിൽക്കുന്ന മോദിയുടെ ​ചെറു വിഡിയോ പങ്കുവെച്ചാണ്​ പ്രശാന്ത്​ ഭൂഷ​െൻറ വിമർശനം.

'തക്​ ദിൻ എ തക്​ ദിൻ​! ബൈ ബൈ ​ൈലറ്റ്​സ്​... ഇന്ത്യ കത്തു​േമ്പാൾ മോദി വീണവായിക്കുന്നു' -പ്രശാന്ത്​ ഭൂഷൺ ട്വീറ്റ്​ ചെയ്​തു. രാജ്യത്ത്​ കാർഷക പ്രക്ഷോഭം കത്തിനിൽക്കു​േമ്പാഴാണ്​ മോദിയുടെ വാരാണസി സന്ദർശനം. മോദി ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ​യിൽ വിമർശനവും ട്രോളുകളും നിറഞ്ഞിരുന്നു.

വാരാണസിയിലെ സന്ദർശനത്തിനിടെ കാശിയിലെ ദേവ്​ ദീപാവലി ആസ്വദിക്കുന്നതാണ്​ വിഡിയോ. ചടങ്ങിനിടെ സംഘടിപ്പിച്ച ലേസർ ഷോയും ശിവ താണ്ഡവ സ്​തുതിയും ആസ്വദിച്ച്​ മോദി നിൽക്കുന്ന​ വിഡിയോ പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽ തന്നെയാണ്​ ആദ്യം പോസ്​റ്റ്​ ചെയ്​തത്​​. ലേസർ ഷോക്കും പാട്ടിനും അനുസരിച്ച്​ മോദി വിരലുകൾ ചലിപ്പിക്കുന്നതും തോണിയിൽ പോകുന്നവരെ കൈ ഉയർത്തികാണിക്കുന്നതും ​വിഡിയോയിൽ കാണാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmers ProtestPrashant BhushanModi Enjoys Laser show
News Summary - PM Modi Enjoys Laser Show Modi fiddled as India burnt Prashant Bhushan
Next Story