‘ഇന്ത്യ-യു.എസ് ബന്ധം കൂടുതൽ സാർഥകമാക്കാനുള്ള അവസരം’: ഫ്രാൻസ്, യു.എസ് സന്ദർശനത്തിന് പുറപ്പെട്ട് മോദി
text_fieldsന്യൂഡൽഹി: ഇന്ത്യ-യു.എസ് ബന്ധം കൂടുതൽ സാർഥകമാക്കാനുള്ള അവസരമായാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസ്, യു.എസ് സന്ദർശനത്തിന് പുറപ്പെടും മുമ്പുള്ള പ്രസ്താവനയിലാണ് മോദിയുടെ പ്രസ്താവന. സാങ്കേതിക വിദ്യ, വ്യാപാരം, പ്രതിരോധം, ഊർജം, വിതരണ ശൃംഖലയുടെ കാര്യക്ഷമത തുടങ്ങിയ കാര്യങ്ങളിൽ പരസ്പരം കൂടുതൽ സഹകരിക്കാനും അവസരമൊരുങ്ങും.
ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് നേട്ടങ്ങളുണ്ടാകുന്ന കാര്യങ്ങൾക്കായി കൈകോർക്കും. മെച്ചപ്പെട്ട ലോകത്തിനായും സഹകരിക്കുമെന്നും ട്രംപിന്റെ പ്രസിഡന്റ് പദവിയിലെ രണ്ടാമൂഴത്തിനുശേഷമുള്ള ആദ്യ കൂടിക്കാഴ്ചക്കു മുന്നോടിയായി മോദി പറഞ്ഞു. 10, 12 തീയതികളിലെ ഫ്രാൻസ് സന്ദർശനത്തിനുശേഷമാണ് മോദി യു.എസിലേക്ക് പോകുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോണിന്റെ ക്ഷണം സ്വീകരിച്ചാണ് അവിടെയെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

