പേരിന് മുന്നിലെ ചൗക്കിദാർ നീക്കം ചെയ്ത് മോദി; കൂടെ ഒരു സന്ദേശവും
text_fieldsന്യൂഡൽഹി: രാജ്യവ്യാപകമായി അലയടിച്ച രാഹുൽ ഗാന്ധിയുടെ ‘ചൗക്കിദാർ ചോർ ഹേ’ പരാമർശത്തെ പ്രതിരോധിക്കാൻ ട്വിറ്റ റടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പേരിന് മുന്നിൽ ചേർത്ത ‘ചൗക്കിദാർ’ പ്രധാനമന്ത്രി നരേന്ദ്ര മോദി നീക്കം ചെയ്തു. ‘മേം ബി ചൗക്കിദാർ’ എന്ന കാംപയിനിൻെറ ഭാഗമായിട്ടായിരുന്നു പേരിന് മുന്നിൽ മോദിയടക്കമുള്ള ബി.ജെ.പി നേതാക്കളും പ്രവർത്തകരും 'ചൗക്കിദാർ' എന്ന വാക്ക് ചേർത്തത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാനിരിക്കെ മോദിയുട െ നിർദേശം പരിഗണിച്ച് സമൂഹ മാധ്യമങ്ങളിൽ പേരിന് മുന്നിൽ 'ചൗക്കിദാർ' എന്ന് ചേർത്ത എല്ലാവരോടും അത് നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ചൗക്കിദാർ എന്ന വികാരം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവേണ്ട സമയമായിരിക്കുന്നു. ഒാരോ നിമിശത്തിലും ആ വികാരത്തിന് ജീവൻ പകർന്ന് ഇന്ത്യയുടെ പുരോഗതിക്കായി പ്രവർത്തിക്കണം. എൻെറ ട്വിറ്റർ പേരിൽ നിന്ന് ചൗക്കിദാർ എന്ന ഭാഗം പോവുകയാണ്. എന്നാൽ എന്നിൽ അതൊരു അഭിവാജ്യ ഘടകമായി തുടരും. എല്ലാവരും ഇത് പിന്തുടരണമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ ജനങ്ങളെല്ലാം ചൗക്കിദാറുമാരായി മാറി. രാജ്യത്തിന് വേണ്ടി വലിയ സേവനങ്ങൾ അനുഷ്ഠിച്ചു. ജാതീയതയും വർഗീയതയും അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം എതിർക്കുന്ന ഒരു രക്ഷാ കവചമായി ചൗക്കിദാർ എന്ന ബിബം മാറിയെന്നും മോദി കൂട്ടിച്ചേർത്തു.
Now, the time has come to take the Chowkidar Spirit to the next level.
— Narendra Modi (@narendramodi) May 23, 2019
Keep this spirit alive at every moment and continue working for India’s progress.
The word ‘Chowkidar’ goes from my Twitter name but it remains an integral part of me. Urging you all to do the same too!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.