Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോക്​ഡൗണിന്​ മുമ്പ്​ മോദി ആരുമായും കൂടിയാലോചിച്ചില്ലെന്ന്​ ബി.ബി.സി
cancel
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗണിന്​ മുമ്പ്​...

ലോക്​ഡൗണിന്​ മുമ്പ്​ മോദി ആരുമായും കൂടിയാലോചിച്ചില്ലെന്ന്​ ബി.ബി.സി

text_fields
bookmark_border

ല​ണ്ട​ൻ: സം​സ്ഥാ​ന​ങ്ങ​ളോ​ടും മു​തി​ർ​ന്ന മ​ന്ത്രി​മാ​രോ​ടു​പോ​ലും ആ​ലോ​ചി​ക്കാ​തെ​യാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യി​ൽ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന്​ ബി.​ബി.​സി. ആ​രോ​ഗ്യം, ധ​ന​കാ​ര്യം, ദു​ര​ന്ത​നി​വാ​ര​ണം തു​ട​ങ്ങി പ്ര​ധാ​ന​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യും സ​ർ​ക്കാ​ർ കൂ​ടി​യാ​ലോ​ച്ചി​ല്ലെ​ന്ന്​ വി​വ​രാ​വ​കാ​ശ രേ​ഖ​ക​ളു​െ​ട അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 240 വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ബി.​ബി.​സി ലേ​ഖ​ക​രാ​യ ജു​ഗ​ൽ പു​രാ​ഹി​ത്, അ​ർ​ജു​​ൻ പ​ർ​മാ​ർ എ​ന്നി​വ​രു​ടെ റി​പ്പോ​ർ​ട്ട്​.

ലോ​ക്​​ഡൗ​ൺ ന​ട​പ്പാ​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക്​ വ​ഹി​ച്ച ആ​ഭ്യ​ന്ത​ര വ​കു​പ്പ് ബി.​ബി.​സി ലേ​ഖ​ക​ർ ന​ൽ​കി​യ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യോ​ട്​ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ല്ല. ചോ​ദ്യ​ങ്ങ​ൾ ത​ന്ത്ര​പ്ര​ധാ​ന​വും സാ​മ്പ​ത്തി​ക താ​ൽ​പ​ര്യ​മ​ട​ങ്ങു​ന്ന​തു​മാ​യ​തി​നാ​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ബാ​ധ്യ​സ്ഥ​മ​ല്ലെ​ന്നാ​ണ്​ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ ന​ൽ​കി​യ മ​റു​പ​ടി. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ആ​ലോ​ചി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മെ​ന്തെ​ന്ന ചോ​ദ്യ​ത്തോ​ട്​ സ​ർ​ക്കാ​റും പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന്​ ബി.​ബി.​സി റി​പ്പോ​ർ​ട്ട്​​ പ​റ​യു​ന്നു.

മാ​ർ​ച്ച്​ 24നാ​ണ്​ രാ​ജ്യ​വ്യാ​പ​ക ലോ​ക്​​ഡൗ​ൺ കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച​ത്​്. അ​ന്ന്​ കോ​വി​ഡ്​ കേ​സു​ക​ൾ 513 എ​ണ്ണ​വും മ​ര​ണം ഒ​മ്പ​തും മാ​ത്ര​മാ​യി​രു​ന്നു. അ​തു​വ​ഴി കേ​സു​ക​ൾ ത​ട​യാ​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ർ ക​രു​തി​യ​ത്. മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ പ്ര​ഖ്യാ​പി​ച്ച ലോ​ക്​​ഡൗ​ൺ തൊ​ഴി​ലി​ല്ലാ​യ്​​മ​യും പ​ട്ടി​ണി​യും വ​ർ​ധി​പ്പി​ക്കു​ക​യും എ​ല്ലാ മേ​ഖ​ല​ക​ളെ​യും പി​ന്നോ​ട്ട​ടി​പ്പി​ക്കു​ക​യും ചെ​യ്​​തൂ. സ​മ്പ​ദ്​​വ്യ​വ​സ്ഥ ഇ​ഴ​യു​ക​യും രാ​ജ്യ ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത വി​ധം ചു​രു​ങ്ങു​ക​യും ചെ​യ്​​ത​താ​യി ബി.​ബി.​സി വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiBBClockdown
News Summary - PM Modi did not consult ministries or states prior to lockdown BBC report
Next Story