ദേശീയ പൊലീസ് സ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ചു
text_fieldsന്യൂഡൽഹി: രാജ്യത്തിനായി ജീവൻ ത്യജിച്ച പൊലീസുകാർക്കായി പുനർനിർമിച്ച ദേശീയ സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. സ്മാരകത്തിനോടനുബന്ധിച്ച മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹി ചാണക്യപുരിയിൽ ശാന്തിപഥ് അവസാനിക്കുന്നിടത്ത് 6.12 ഏക്കർ ഭൂമിയിലാണ് ദേശീയ സ്മാരകമൊരുക്കിയിരിക്കുന്നത്.
238 ടൺ ഭാരമുള്ള 30 അടിയുള്ള ഗ്രാനൈറ്റിൽ 34,844 പൊലീസുകാരുടെ പേരുകൾ കൊത്തിവെച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തുന്നവർക്ക് ഒരു ഗ്ലാസ് വെള്ളം കൊടുത്താൽതന്നെ പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
