സർദാർ സരോവർ അണക്കെട്ട് ഗുജറാത്തിെൻറ ജീവനാഡിയെന്ന് മോദി
text_fieldsഅഹ്മദാബാദ്: നർമദ നദിയിൽ നിർമിച്ച സർദാർ സരോവർ അണക്കെട്ട് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. 1961 ഏപ്രിൽ അഞ്ചിന് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കല്ലിട്ട പദ്ധതി 56 വർഷത്തിനുശേഷമാണ് പൂർത്തിയായത്. മോദിയുടെ 67 ാം ജന്മദിനത്തിലാണ് അണക്കെട്ട് രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നത്.
ശനിയാഴ്ച രാത്രി അഹ്മദാബാദിലെത്തിയ മോദി, ഞായറാഴ്ച രാവിലെ മാതാവ് ഹിരാബയെ സന്ദർശിച്ച് അനുഗ്രഹം തേടിയ ശേഷമാണ് ഉദ്ഘാടനത്തിനായി എത്തിയത്. മോശം കാലാവസ്ഥ മൂലം അഹമ്മദാബാദില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ മോദി അവിടെ നിന്നും റോഡ് മാര്‍ഗമാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നര്‍മദ ജില്ലയിലെ കേവാദിയയിൽ എത്തിയത്.
ഡാം അതിെൻറ പരമാവധി ശേഷിയായ 138 മീറ്ററിലേക്ക് ജലസംഭരണനിരപ്പ് ഉയര്‍ത്തിയതിന്റെ പ്രഖ്യാപനമാണ് നടന്നത്. ലോകത്തെ രണ്ടാമത്തെ വലിയ അണക്കെട്ട് നർമദയിൽ ഉയർന്ന സർദാർ സരോവർ അണക്കെട്ട്. അണക്കെട്ട് രാഷ്ട്രത്തിനു സമർപ്പിക്കുകയാണ്. ലക്ഷകണക്കിന് കർഷകർക്ക് ഇത് പ്രയോജനപ്പെടും. ഗുജറാത്തിെൻറ ജീവനാഡിയാണ് 1.2 കിലോമീറ്റർ നീളവും 163 മീറ്റര്‍ ഉയരവുമുള്ള അണക്കെെട്ടന്ന് മോദി പറഞ്ഞു.
വൈദ്യുതോത്പാദനവും ജലസേചനവും ലക്ഷ്യമിട്ട് രൂപവത്കരിച്ച നര്‍മദാവാലി പദ്ധതിയുടെ ഭാഗമായുള്ള 30 അണക്കെട്ടുകളില്‍ ഏറ്റവും വലിയ പദ്ധതിയാണ് സർദാർ സരോവർ. പരിസ്ഥിതിപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ഇതിനെതിരെ നിരവധി സമരങ്ങൾ നടന്നിട്ടുണ്ട്.
ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്നാണ് സര്‍ദാര്‍ സരോവര്‍ പദ്ധതിക്കു രൂപം നല്‍കിയത്. ഇൗ സംസ്ഥാനങ്ങളിലേക്ക് അണക്കെട്ടി ല്‍നിന്ന് കനാലുകളിലൂടെ ജലസേചനത്തിനുള്ള വെള്ളമെത്തിക്കും.
അണക്കെട്ടിലെ വെള്ളം പൊങ്ങിയതിനാല്‍ സമീപപ്രദേശങ്ങളിലെ 192 ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങും. അണക്കെട്ടിനുവേണ്ടി കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസവും പാരിസ്ഥിതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തക മേധാ പട്കറിെൻറ നേതൃത്വത്തില്‍ ഇപ്പോഴും സമരം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
