മോദി വാരണാസിയിൽ മൽസരിക്കും
text_fieldsന്യൂഡൽഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദി യു.പിയിലെ വാരണാസിയിൽ നിന്ന് ജനവിധി തേടും. രണ്ടാമത്തെ സ ീറ്റ് എതാണെന്ന കാര്യം പിന്നീട് തീരുമാനിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മോദി വാരണാസിയിലാണ് ജനവിധി തേടിയത് .
ബി.ജെ.പി പാർലമെൻററി ബോർഡ് യോഗത്തിലാണ് മോദിയുടെ മണ്ഡലം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോദിക്കെതിരെ മൽസരിച്ച് അരവിന്ദ് കെജ്രിവാളാണ് വാരണാസിയിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
75 വയസ് കഴിഞ്ഞ നേതാക്കളെ മൽസരിക്കുന്നതിൽ നിന്ന് വിലക്കില്ലെന്നും ബി.ജെ.പി അറിയിച്ചു. വിജയ സാധ്യതയുണ്ടെങ്കിലും ആരെയും സ്ഥാനാർഥിയാക്കും. അതിന് പ്രായം തടസമാകില്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. ഇതോടെ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, കൽരാജ് മിശ്ര തുടങ്ങിയവർക്ക് ഒരവസരം ലഭിക്കാനുള്ള സാധ്യതയേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
