"നേപ്പാളിന്‍റെ പുരോഗതിക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്"; പുതിയ പ്രധാനമന്ത്രി സുശീല കർക്കിക്ക് ആശംസ അറിയിച്ച് മോദി
text_fieldsന്യൂഡൽഹി: നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റ സുശീല കർക്കിക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെൻ സി പ്രക്ഷോഭത്തെതുടർന്ന് കെ പി ശർമ ഒലി രാജി വെച്ചതിനതുടർന്നാണ് നിയമനം. പുതിയ പ്രധാന മന്ത്രിക്ക് ആശംസകൾ അറിയിച്ച മോദി നേപ്പാളിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും പറഞ്ഞു.
മുൻ പ്രധാനമന്ത്രി കെ.പി ശർമ ഒലി രാജി വെച്ചതിനെുടർന്ന് അനിശ്ചിതാവസ്ഥയിലായിരുന്ന നേപ്പാളിൽ ഇന്നലെയാണ് ഇടക്കാല പ്രധാനമന്ത്രിയായി സുശീല കർക്കിയെ നിയമിച്ചത്. രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സുശീല കർക്കി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നേപ്പാളിലെ ഭരണകൂട അഴിമതിക്കെതിരെ സമരം ചെയ്യുന്ന ജെൻ സി പ്രക്ഷോഭകരുടെ ശക്തമായ പിന്തുണ സുശീല കർക്കിക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയാണ് പ്രക്ഷോഭം തീവ്ര സ്വഭാവം കൈവരിച്ചത്. തുടർന്ന് പാർലമെന്‍റടക്കം നിരവധി സർക്കാർ കെട്ടിടങ്ങളും നോതാക്കൻമാരുടെ സ്വകാര്യ വസതികളും പ്രക്ഷോഭകർ തീവെച്ചു. നിരവധിപേർ കൊല്ലപ്പെടുകയും പരിക്കേൽക്കയും ചെയ്തു.
ശർമ ഒലി രാജി വെച്ചതിനെ തുടർന്ന് ആർമിയാണ് നിയന്ത്രണം ഏറ്റെടുത്തിരുന്നത്. ഓൺലൈൻ പ്ലാറ്റ് ഫോം വഴി നടത്തിയ പൊതുവോട്ടെടുപ്പ് വഴിയാണ് സുശീല കർക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. 2026 മാർച്ച് 5 നാണ് നേപ്പാളിൽ പൊതു തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

