Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറ്റലിയിൽ തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്; മെലോനിയെ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

text_fields
bookmark_border
PM modi
cancel

ന്യൂഡൽഹി: ഇറ്റലിയിൽ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച തീവ്ര വലതുപക്ഷസഖ്യ നേതാവ് ജോർജിയ മെലോനിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

ബ്രദേഴ്സ് ഓഫ് ഇറ്റലി 26 ശതമാനം സീറ്റുകൾ നേടിയതോടെ ഇറ്റലിയിൽ തീവ്ര വലതുപക്ഷസഖ്യം അധികാരമുറപ്പിച്ചതായാണ് റിപ്പോർട്ടുകൾ. അങ്ങനെയാണെങ്കിൽ ജോർജിയ മെലോണിയായിരിക്കും പ്രധാനമന്ത്രി സ്ഥാനത്തെത്തുക. ഇതോടെ ഇറ്റലിയിൽ പ്രധാനമന്ത്രിയാവുന്ന ആദ്യ വനിതയാവും മെലോണി.

തീവ്ര വലതുപക്ഷ സഖ്യത്തിന്‍റെ പ്രധാന എതിരാളിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് 19ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഒക്ടോബർ 13നാണ് ഇറ്റലിയിലെ പുതിയ പാർലമെന്‍റ് ആദ്യയോഗം ചേരുക. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ മരിയോ ദ്രാഗി കാവൽ പ്രധാനമന്ത്രിയായി തുടരും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PM Modi Congratulates Italy's Far-Right Leader On Winning Elections
Next Story