'പോഷകാഹാരക്കുറവ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ എല്ലാവരും പങ്കാളിയാകണം'
text_fieldsന്യൂഡൽഹി: പോഷകാഹാര മാസമായി ആചരിക്കുന്ന സെപ്റ്റംബറിൽ പോഷകാഹാരക്കുറവ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ എല്ലാവരും പങ്കാളിയാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ആകാശവാണിയിൽ തന്റെ 92ാം 'മൻ കീ ബാത്' നടത്തുകയായിരുന്നു പ്രധാനമന്ത്രി.
പോഷകാഹാരവുമായി ബന്ധപ്പെട്ട പ്രചാരണത്തിന് സെപ്റ്റംബര്‍ പോഷകാഹാര മാസമായി ആചരിക്കുകയാണ്. പോഷകാഹാരക്കുറവിനെതിരെ ക്രിയാത്മകവും വൈവിധ്യപൂര്‍ണവുമായ നിരവധി ശ്രമങ്ങള്‍ രാജ്യത്തുടനീളം നടക്കുന്നുണ്ട്. രാജ്യത്തെ ദശലക്ഷക്കണക്കിന് അംഗൻവാടി ജീവനക്കാര്‍ക്ക് മൊബൈല്‍ നല്കി. അംഗൻവാടി സേവനങ്ങളുടെ കാര്യക്ഷമത നിരീക്ഷിക്കാന്‍ പോഷന്‍ ട്രാക്കറും ആരംഭിച്ചു.
പോഷകാഹാരക്കുറവിന്റെ വെല്ലുവിളികൾ നേരിടുന്നതില്‍ സാമൂഹിക അവബോധ ശ്രമങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അസമിലെ ബൊംഗായിഗാവിലുള്ള പദ്ധതിയിലൂടെ മേഖലയില്‍ ഒരുവര്‍ഷത്തിനുള്ളില്‍ 90 ശതമാനത്തിലധികം കുട്ടികളുടെ പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ കഴിഞ്ഞെന്ന് മോദി പറഞ്ഞു.
പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ പാട്ടും സംഗീതവും സ്തുതിഗീതങ്ങളും ഉപയോഗിക്കാനാകുമെന്നും മധ്യപ്രദേശിലെ ദതിയ ജില്ലയില്‍ 'മേരാ ബച്ചാ അഭിയാന്' പരിപാടിയില്‍ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

