സ്നേഹവും ഒരുമയും ഉണ്ടാക്കാൻ 'സ്നേഹ യാത്ര' നടത്തണം: പ്രധാനമന്ത്രി
text_fieldsഹൈദരാബാദ്: സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സ്നേഹവും സഹകരണവും പ്രോൽസാഹിപ്പിക്കാൻ 'സ്നേഹ യാത്ര' നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും ദേശീയ നിർവാഹക സമിതി യോഗത്തിൽ മോദി പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളുടെ പ്രീണനത്തിന് പകരം നിർവഹണമായിരിക്കണം ബി.ജെ.പിയുടെ ലക്ഷ്യം. ഇത് എല്ലാവരുടെയും വികസനത്തിലേക്ക് നയിക്കുമെന്നും ഒരാളും വിട്ടുപോകുകയില്ലെന്നും മോദി തുടർന്നു. രാജ്യത്തുള്ളതെല്ലാം ഓരോ പൗരനുമുള്ളതാണ്. ബി.ജെ.പിയുടെ ജനാധിപത്യ ബോധത്തെ ചോദ്യം ചെയ്യുന്ന പാർട്ടികൾക്കുള്ളിൽ എന്തുമാത്രം ജനാധിപത്യമുണ്ടെന്ന് പ്രധാനമന്ത്രി ചോദിച്ചു.
വൈകീട്ട് ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച വിജയ് സങ്കൽപ് സഭയിൽ തെലങ്കാനയിലെ ജനങ്ങൾ മറ്റു ബി.ജെ.പി സംസ്ഥാനങ്ങളിലേത് പോലെ 'ഡബിൾ എഞ്ചിൻ' സർക്കാറിന് വഴിയൊരുക്കുകയാണെന്ന് പറഞ്ഞു.