Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎന്നെ പുറത്താക്കാൻ...

എന്നെ പുറത്താക്കാൻ പാകിസ്​താനിൽ ചെന്ന്​ സംസാരിച്ചയാളാണ്​ അയ്യരെന്ന്​ മോദി

text_fields
bookmark_border
pm-modi-gujarat.jpg
cancel

ബനാസ്​കന്ത (ഗുജറാത്ത്​): പാകിസ്​താനും ഇന്ത്യയുമായുള്ള പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണാൻ മോദിയെ പുറത്താക്കണമെന്ന്​ കോൺഗ്രസ്​ നേതാവ്​ മണിശങ്കർ അയ്യർ പാകിസ്​താനിൽ പോയപ്പോൾ പറഞ്ഞതായി നരേന്ദ്ര മോദി.

ഇന്ത്യാ പാകിസ്​താൻ സമാധാനത്തിന്​ വേണ്ടി  മോദിയെ പുറത്താക്കണമെന്ന്​  പാകിസ്​താനിലെ ജനങ്ങളോട്​ മണിശങ്കർ അയ്യർ പറഞ്ഞു !. എന്നെ വഴിയിൽ നിന്നും നീക്കം ചെയ്യണമെന്നത്​ ​കൊണ്ട്​ അർത്ഥമാക്കുന്നതെന്താണ്​ ? ഞാൻ എന്ത്​ കുറ്റമാണ്​​ ചെയ്​തത്​? ​എനിക്ക്​ ജനങ്ങളുടെ അനുഗ്രഹമുണ്ടെന്നും​ ഗുജറാത്തിലെ​ ബനാസ്​കന്തയിൽ മോദി പറഞ്ഞു.

2015 നവംബർ മാസം പാകിസ്​താനി വാർത്താ ചാനലായ ദുനിയാ ടിവിയുടെ പാനൽ ചർച്ചക്കിടെ അയ്യർ നടത്തിയ പ്രസ്​താവനയാണ്​ മോദി ഉയർത്തി  കാണിച്ചത്​​.​ ഇ​ന്ത്യ-പാക്​ ബന്ധം ഉൗഷ്​മളമാക്കാൻ എന്ത്​ ചെയ്യണമെന്ന ചോദ്യത്തിനുള്ള മറുപടിയായി​​ മോദിയെ പുറത്താക്കലാണ്​ അതി​​​​െൻറ പ്രഥമവും പ്രധാനവുമായ കാര്യമെന്നും അതിന്​ 4 വർഷം കൂടി കാത്തിരിക്കണമെന്നും അയ്യർ പറഞ്ഞിരുന്നു.

നരേന്ദ്ര മോദിയെ തരം താഴ്​ന്നവനെന്നും സംസ്​കാരമില്ലാത്തവനെന്നും വിളിച്ചധിക്ഷേപിച്ചതിന്​ കോൺഗ്രസ്​ പാർട്ടിയിൽ നിന്നും മണിശങ്കറിനെ കഴിഞ്ഞ ദിവസം സസ്​പെൻഡ്​ ചെയ്​തിരുന്നു. ഗുജറാത്ത്​ റാലിയിൽ ​പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റുവിനെ പരാമർശിക്കാതെ ഇന്ത്യയുടെ നിർമിതിക്കായി ബാബാ സാഹേബ്​ അംബേദ്​കർ നൽകിയ സംഭാവനകളെ കുറിച്ച്​ മോദി സംസാരിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അയ്യർ.അംബേദ്​കറി​​​​​​െൻറ പരിശ്രമങ്ങളെ തഴയാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അത്​ വിജയിച്ചില്ലെന്നും​ റാലിക്കിടെ മോദി പറഞ്ഞിരുന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiindia pakmanisankar ayyarmalayalam news
News Summary - PM Modi Attacks Mani Shankar India News
Next Story