Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര പദ്ധതികളെ...

കേന്ദ്ര പദ്ധതികളെ കുറിച്ച്​ ഡൽഹിയിലെ വോട്ടർമാരെ അറിയിക്കണം -പ്രധാനമന്ത്രി

text_fields
bookmark_border
കേന്ദ്ര പദ്ധതികളെ കുറിച്ച്​ ഡൽഹിയിലെ വോട്ടർമാരെ അറിയിക്കണം -പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: ആം ആദ്മി സർക്കാർ നടപ്പാക്കാത്ത ആയുഷ്മാൻ ഭാരത് ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള വിവരങ്ങ ൾ ഡൽഹിയിലെ ജനങ്ങളിലെത്തിക്കാൻ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ തീരുമാനിച്ച പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദേശീയ​ വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു.

ഡൽഹിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ആം ആദ്മി സർക്കാർ പരാജയപ്പെട്ടുവെന്നും വോട്ടർമാരെ ആകർഷിക്കാൻ സൗജന്യങ്ങൾ നൽകുകയാണെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.​

ആം ആദ്മി പാർട്ടിയുടെ മൊഹല്ല ക്ലിനിക്​ പദ്ധതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ആയുഷ്മാൻ ഭാരത് പദ്ധതി വളരെ വലുതും പ്രയോജനകരവുമായ പദ്ധതിയാണ്​. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലൊഴി​െക എല്ലാ തെരഞ്ഞെടുപ്പുകളിലും ആം ആദ്​മി പാർട്ടി പരാജയ​പ്പെട്ടതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഫെബ്രുവരി എട്ടിനാണ്​ ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്​. 11നാണ്​ വോ​ട്ടെണ്ണൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsindia newsdelhi voterscentral schemes
News Summary - pm modi asks leaders to reach out to delhi voters tell about central schemes -india news
Next Story