Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ബി.ജെ.പിക്ക്​...

ഡൽഹിയിൽ ബി.ജെ.പിക്ക്​ ആഡംബര ആസ്​ഥാന മന്ദിരം

text_fields
bookmark_border
ഡൽഹിയിൽ ബി.ജെ.പിക്ക്​ ആഡംബര ആസ്​ഥാന മന്ദിരം
cancel

ന്യൂഡൽഹി: ബി.ജെ.പിയുടെ ഏറ്റവും പുതിയ ആസ്​ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തു. ഡൽഹിയിലെ ​ ദീൻ ദയാൽ ഉപാദ്യായ മാർഗിലെ ലുട്യേൻ ബംഗ്ലാ സോണിന്​ പുറത്തായിട്ടാണ്​​ പുതിയ ആഡംബര ആസ്​ഥാന മന്ദിരം.

ബി.ജെ.പി ദേശീയതയിൽ പ്രതിജ്ഞാബദ്ധവും സത്യസന്ധമായ ജനാധിപത്യത്തിലും അധിഷ്​ടിതമായ പാർട്ടിയാണെന്ന്​​ ഉദ്​ഘാടന പ്രസംഗത്തിൽ ​മോദി പറഞ്ഞു. ഇന്ത്യയിൽ ഒരു രാഷ്​ട്രീയ പാർട്ടി രൂപികരിക്കുന്നത്​ പ്രയാസമുള്ള കാര്യമല്ലെന്നും ഒരോ പാർട്ടിക്കും അവരുടെതായ കാഴ്​ചപ്പാടുകളും തത്വങ്ങളും പ്രവർത്തന രീതിയുമായിരിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി. ഒരു രാജ്യത്ത്​ പല പാർട്ടികളുണ്ടാവുന്നതാണ്​ ജനാധിപത്യത്തി​​​െൻറ ​മനോഹാരിതയെന്നും മോദി കൂട്ടിച്ചേർത്തു.

അതിനൂതനമായ കമ്യൂണിക്കേഷൻ സംവിധാനങ്ങളടങ്ങുന്ന ആധുനികമായി നിർമിച്ച ബഹുനില കെട്ടിടമാണ്​ മോദി ഇന്ന്​ ഉദ്​ഘാടനം ചെയ്​തത്​. ലുട്യേൻ ബംഗ്ലാ സോണിൽ നിന്നും പാർട്ടി ഒാഫീസുകൾ മാറ്റണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്​ഥാനത്തിലായിരുന്നു​ പുതിയ കെട്ടിടത്തി​​​െൻറ നിർമാണം​. 

കഴിഞ്ഞ വർഷം ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായും മോദിയും ​ചേർന്നായിരുന്നു കെട്ടിടത്തിന്​ തറക്കല്ലിട്ടത്​. ഡിസൈൻ ഒരുക്കിയത്​ മുംബൈയിലുള്ള ആർകിടെക്​ചർ കമ്പനിയാണ്​​. ഒാഡിറ്റോറിയവും പാർട്ടി ലീഡർമാരുടെ ചർച്ചകൾക്ക്​ വേണ്ടിയുള്ള മുറികളും പുതിയ മന്ദിരത്തിലുണ്ടാവും. മറ്റ്​ പാർട്ടി ഒാഫീസുകളെ വീഡിയോ കോൺഫറൻസ്​ വഴി ബന്ധിപ്പിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്​.

ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ, മുതിർന്ന നേതാവ്​ എൽ.കെ അദ്വാനി, കേന്ദ്ര മന്ത്രിമാരായ സുഷമാ സ്വരാജ്​, രാജ്​നാഥ്​ സിങ്​, ധർമേന്ദ്ര പ്രധാൻ, പിയൂഷ്​ ഗോയൽ എന്നിവരും ചടങ്ങിൽ പ​െങ്കടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsBJP headquarters
News Summary - PM Modi arrives at new BJP headquarters - india news
Next Story