മോദി മ്യാന്മർ പ്രസിഡൻറിനെ കണ്ടു
text_fieldsകാഠ്മണ്ഡു: പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്മർ പ്രസിഡൻറ് വിൻ മിൻഡുമായി കൂടിക്കാഴ്ച നടത്തി. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നടക്കുന്ന നാലാമത് ബേ ഒാഫ് ബംഗാൾ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോർപറേഷൻ ഇനിഷ്യേറ്റിവിനിടെയായിരുന്നു (ബി.െഎ.എം.എസ്.ടി.ഇ.സി) കൂടിക്കാഴ്ച.
വികസനം, ഉൗർജം, ഉഭയകക്ഷി സഹകരണം സംബന്ധിച്ച് ഇരുനേതാക്കളും ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. കഴിഞ്ഞദിവസം മോദി ബംഗ്ലാദേശ് പ്രസിഡൻറ് ശൈഖ് ഹസീന, ശ്രീലങ്കൻ പ്രസിഡൻറ് ൈമത്രിപാല സിരിസേന എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, തായ്ലൻഡ്, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബി.െഎ.എം.എസ്.ടി.ഇ.സി.
