Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആഫ്രിക്കൻ സന്ദർശനം...

ആഫ്രിക്കൻ സന്ദർശനം കഴിഞ്ഞു; മോദി ഇന്ത്യയിൽ തിരിച്ചെത്തി

text_fields
bookmark_border
ആഫ്രിക്കൻ സന്ദർശനം കഴിഞ്ഞു; മോദി ഇന്ത്യയിൽ തിരിച്ചെത്തി
cancel

ന്യൂഡൽഹി: മൂന്ന്​ ആഫ്രിക്കൻ രാജ്യങ്ങളിലെ സന്ദർശനം അവസാനിപ്പിച്ച്​ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത്​ തിരിച്ചെത്തി. പത്താമത്​ ബ്രിക്​സ്​ ഉച്ചകോടിക്ക്​ ശേഷം ജോഹന്നാസ്​ബർഗിലെ വാട്ടർക്ലൂഫ്​ എയർബേസിൽ നിന്നും വെള്ളിയാഴ്​ചയാണ്​ മോദി ഇന്ത്യയിലേക്ക്​ തിരിച്ചത്​. 

അഞ്ചുദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തി​​​െൻറ ആദ്യം ദിനം മോദി പോയത്​ റുവാണ്ടയിലായിരുന്നു. അവിടെ റുവാണ്ടൻ പ്രസിഡൻറ്​ പോൾ കാഗ്​മേയുമായി നയതന്ത്ര ചർച്ച നടത്തുകയും ഇന്ത്യക്കാരുമായി കൂടിക്കാഴ്​ച നടത്തുകയും ചെയ്​തു. 

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്​തിപ്പെടുത്തുന്നതി​​​െൻറ ബാഗമായി റുവാണ്ടയുമായി എട്ട്​ കരാറുകളിൽ മോദി ഒപ്പുവെച്ചു. റുവാണ്ടൻ സർക്കാരി​​​െൻറ ഗിരിങ്ക പദ്ധതിയുടെ ഭാഗമായി മോദി 200 പശുക്കളെ റുവാണ്ടയിലെ ഒരു ഗ്രാമത്തിന് സമ്മാനിച്ചു. ​

റുവാണ്ടൻ സന്ദർശനത്തിന്​ ശേഷം മോദി ഉഗാണ്ടയിലേക്ക്​ തിരിച്ചു. കാംപാലയിൽ ഉഗാണ്ടൻ ​പ്രസിഡൻറ്​ യൊവേരി മുസേവനിയുമായി കൂടിക്കാഴ്​ച നടത്തി. വികസനത്തിലേക്കുള്ള ഉഗാണ്ടയുടെ പ്രയാണത്തിൽ ഇന്ത്യയുടെ സഹകരണവും മോദി ഉറപ്പാക്കി. 

ബുധനാഴ്​ച ദക്ഷിണാഫ്രിക്കയിൽ ബ്രിക്​സ്​ ഉച്ചകോടിയിൽ പ​െങ്കടുക്കാൻ എത്തിയ മോദി വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നി മേഖലകളിലെ ധാരണാ പത്രങ്ങളിൽ ഒപ്പുവെച്ചിരുന്നു. ഇതിനിടെ ചൈനീസ്​ പ്രസിഡൻ ഷി ജിൻപിങ്ങുമായും മോദി കൂടിക്കാഴ്​ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimodi african visitbricsmalayalam news
News Summary - PM Modi arrives in India after african visit-india news
Next Story