Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാഥറസ് ബലാത്സംഗം:...

ഹാഥറസ് ബലാത്സംഗം: രാജ്യവ്യാപക പ്രതിഷേധങ്ങൾക്കെതിരെ മുഖം തിരിച്ച് മോദി ടണൽ ഉദ്ഘാടന തിരക്കിൽ

text_fields
bookmark_border
ഹാഥറസ് ബലാത്സംഗം: രാജ്യവ്യാപക പ്രതിഷേധങ്ങൾക്കെതിരെ മുഖം തിരിച്ച് മോദി ടണൽ ഉദ്ഘാടന തിരക്കിൽ
cancel

മണാലി: ഹാഥറസിൽ ദലിത്​ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയരുമ്പോഴും മോദി ഉദ്ഘാടന തിരക്കിൽ. ക്രൂര സംഭവത്തിൽ പ്രധാനമ​ന്ത്രി നരേന്ദ്ര​മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. മേദിയുടെ മൗനത്തിനെതിരെ വൻ വിമർശനമാണ് ഉയർന്നത്.

ശനിയാഴ്ച ഹിമാചൽ പ്രദേശിലെ റോഹ്തംഗിലെ അടൽ തുരങ്കം ഉദ്ഘാടനത്തിനായാണ് മോദി ഒമ്പതരയോടെ മണാലിയിലെത്തിയത്. രാവിലെ പത്തോടെയാണ് ഉദ്ഘാടനം. ഏഴുമാസത്തിന് ശേഷം മോദി നേരിട്ടെത്തുന്ന ഉദ്ഘാടന ചടങ്ങാണിതെന്ന പ്രത്യേകത കൂടിയുണ്ട്. ഹിമാലയൻ മലനിരകളെ തുരന്ന് നിർമ്മിച്ച ടണലാണിത്. ഉദ്ഘാടന ശേഷം പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. മുൻ പ്രധാനമന്ത്രി അടൽ ബീഹാരി വാജ്പേയിയുടെ നാമധേയത്തിലാണ് ടണലാണിത്.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്​ച ഹാഥ​റസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത്​ പെൺകുട്ടിയുടെ കുടുംബത്തെ​ സന്ദർശിക്കും. കോൺഗ്രസ്​ എം.പിമാരും ഇവരെ അനുഗമിക്കും. ശനിയാഴ്​ച ഉച്ചക്ക്​ ശേഷം പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി ഇരുവരും പുറപ്പെടുമെന്ന്​ കോൺഗ്രസ്​ നേതൃത്വം അറിയിച്ചു.

നേരത്തെ ഹാഥറസിൽ കൂട്ടബലാത്സഗത്തിനിരയായ പെൺകുട്ടിയുടെ വീട്​ സന്ദർശിക്കാനായി പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കയേയും യു.പി പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഹൈവേയിൽ വാഹനം തടഞ്ഞ പൊലീസ്​ ലാത്തിവീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്​തിരുന്നു. ഇതിൽ രാജ്യവ്യാപകമായി വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി രാഹുൽ വീണ്ടും പുറപ്പെടുന്നത്​.

മോദിയുടെ മൗനം അപകടകരമാണെന്ന്​​ ഭീം ആർമി നേതാവ്​ ചന്ദ്രശേഖർ ആസാദ് പറഞ്ഞിരുന്നു​. സംഭവത്തിൽ പ്രധാനമന്ത്രി മറുപടി പറയണം. മറുപടി നൽകാനും നീതി ഉറപ്പാക്കാനും അദ്ദേഹത്തിന്​ കഴിയണം. പ്രധാനമന്ത്രി പെൺകുട്ടിയുടെ നിലവി​ളിയോ അവളുടെ കുടുംബത്തി​െൻറ രോദനമോ കേട്ടില്ലെന്നും ആസാദ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiAtal TunnelChandigarh airport
News Summary - PM Modi arrives at Chandigarh airport, to inaugurate Atal Tunnel at Rohtang today
Next Story