Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി ഭയത്തി​േൻറയും...

മോദി ഭയത്തി​േൻറയും വിദ്വേഷ രാഷ്​ട്രീയത്തി​േൻറയും ശിൽപി -ആതിഷ്​ തസീർ

text_fields
bookmark_border
Aatish-Taseer
cancel

ന്യൂഡൽഹി: ഭയത്തി​േൻറയും വിദ്വേഷ രാഷ്​ട്രീയത്തി​േൻറയും ശിൽപിയാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന്​ എഴുത ്തുകാരനും മാധ്യമപ്രവർത്തകനുമായ ആതിഷ്​ തസീർ​. ഭയത്തി​​േൻറയും രാഷ്​ട്രീയ വിദ്വേഷത്തി​േൻറയും ന്യൂനപക്ഷ വിരുദ് ധ പരിസ്ഥിതിയുടേയും വഴിയിലൂടെയാണ് രാജ്യത്തെ മോദി നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേക്ക്​ നൽകിയ പ് രത്യേക അഭിമുഖത്തിലാണ് ആതിഷ്​ തസീർ​ മോദിക്കെതിരെ ആഞ്ഞടിച്ചത്​.​

പ്രധാനമന്ത്രിയെ വിഭജനത്തി​​​​െൻറ അധിപനെന്ന്​ പരാമർശിച്ചുകൊണ്ട്​ ടൈംസ്​ മാഗസിനിൽ ആതിഷ്​ തസീർ കവർ സ്​റ്റോറി എഴുതിയിരുന്നു. കവർ സ്​റ്റോറിയുടെ തലക്കെട്ട്​ താൻ തെരഞ്ഞെടുത്തതല്ലെന്ന്​ അദ്ദേഹം പറഞ്ഞു​. ത​​​​െൻറ പിതാവി​​​​െൻറ പാകിസ്​താൻ പൗരത്വത്തെ കുറിച്ച്​ മറച്ചു വെച്ച്​ ഇന്ത്യൻ പൗരത്വത്തിന്​ അപേക്ഷിച്ചുവെന്നുള്ള സർക്കാർ വാദം വിദ്വേഷ രാഷ്​ട്രീയമാണെന്ന്​ ആതിഷ്​ തസീർ ആരോപിച്ചു.

2000ത്തിൽ ത​​​​െൻറ രേഖകൾ സമർപ്പിച്ചത്​ മാതാവാണ്​. മാതാവ്​ ഒറ്റക്കാണ്​ വർഷങ്ങളോളം​ ത​െന്ന ഇന്ത്യയിൽ വളർത്തി​ വലുതാക്കിയത്​. ത​​​​െൻറ രക്ഷിതാക്കൾ വിവാഹിതരല്ല. സമർപ്പിക്കാനുള്ള രേഖകളെ കുറിച്ച്​ വ്യക്തത വരുത്തുകയും എന്തെങ്കിലും പിശകുണ്ടോ എന്ന്​ പരിശോധിക്കുകയുമാണ്​ ചെയ്യേണ്ടതെന്നും സംസ്​കാരമുള്ള സർക്കാർ പക വീട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാധ്യമപ്രവർത്തകനോട്​ വിമർശിക്കരുതെന്ന്​ പറയുന്നത്​ അയാളുടെ ധർമത്തി​​​​െൻറ മരണമായിരിക്കും. ‘‘സ്വാതന്ത്ര്യവും വിമർശിക്കാനുള്ള അവകാശവും മാധ്യമപ്രവർത്തനത്തി​​​​െൻറ ജീവ രക്ഷമാണ്​. ഇന്ത്യയിൽ സ്വതന്ത്രമായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെങ്കിൽ വിമർശനം ഒഴിവാക്കണമെന്ന്​ പറഞ്ഞാൽ അത്​ പറ്റില്ലെന്നു ത​െന്ന പറയും. അത്​ ഒരുതരം ബൗദ്ധിക മരണമാണ്​. അത്​ ഒരാളുടെ ധർമത്തി​​​​െൻറ മരണമാണ്​.’’ ആതിഷ്​ തസീർ അഭിപ്രായപ്പെട്ടു.

ആതിഷ്​ തസീറി​​​​െൻറ മാതാവ്​ തവ്​ലീൻ സിങ്​ പ്രമുഖ ഇന്ത്യ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമാണ്​. പിതാവ്​ സൽമാൻ തസീർ പാകിസ്​താനി എഴുത്തുകാരനും രാഷ്​ട്രീയ പ്രവർത്തകനുമാണ്​. മോദിയെ വിമർശിച്ചതി​​​​െൻറ പേരിൽ ആതിഷ്​ തസീറി​​​​െൻറ ഇന്ത്യൻ പൗരത്വ കാർഡ്​ റദ്ദാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modikerala newsindia newsAatish Taseer
News Summary - PM Modi is architect of fear and vendetta politics in India, says Aatish Taseer -india news
Next Story