സ്പീക്കറുടെ ചായ സൽക്കാരത്തിൽ പ്രിയങ്കയോട് കേരളത്തെയും വയനാടിനെയും കുറിച്ച് കുശലം പറഞ്ഞ് മോദി
text_fieldsഭരണ, പ്രതിപക്ഷ കക്ഷി നേതാക്കൾക്കായി സ്പീക്കർ നടത്തിയ ചായ സൽക്കാരത്തിൽനിന്ന്
ന്യൂഡൽഹി: പ്രക്ഷുബ്ധമായ ശൈത്യകാല സമ്മേളനം കഴിഞ്ഞ് സ്പീക്കർ ഓം ബിർള നടത്തിയ ചായ സൽക്കാരത്തിനെത്തിയ പ്രിയങ്കയുമായി കേരളത്തെയും വയനാടിനെയും കുറിച്ച് കുശലം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് സമ്മേളനം കഴിഞ്ഞ ശേഷം ഭരണ, പ്രതിപക്ഷ കക്ഷി നേതാക്കളെ വിളിച്ചുകൂട്ടി സ്പീക്കർ നടത്താറുള്ള പതിവ് ചായ സൽക്കാരത്തിൽ സാന്ദർഭികമായി മോദിയും പ്രിയങ്കയും പാർലമെന്റിൽ എൻ.കെ പ്രേമചന്ദ്രന്റെ പ്രകടനത്തെ പുകഴ്ത്തുകയും ചെയ്തു.
വയനാട്ടിലെ ഔഷധ സസ്യങ്ങളെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചും മോദിയും പ്രിയങ്കയും തമ്മിലുള്ള വർത്തമാനത്തിനിടയിൽ പ്രിയങ്ക ഗാന്ധി താൻ മലയാള ഭാഷ പഠിക്കാനുള്ള ശ്രമത്തിലാണെന്നും പറഞ്ഞു. ഇതിനിടയിൽ പാർലമെന്റ് സമ്മേളനത്തിൽ ബില്ലുകൾ തിരക്കിട്ട് പാസാക്കുന്നതിനെക്കുറിച്ച് പ്രേമചന്ദ്രൻ പറഞ്ഞപ്പോഴാണ് മോദിയും പ്രിയങ്കയും പ്രേമചന്ദ്രന്റെ പ്രകടനം വിലയിരുത്തിയത്. നന്നായി ഗൃഹപാഠം ചെയ്ത് സഭയിൽ വരാറുള്ള എം.പിയാണ് പ്രേമചന്ദ്രൻ എന്ന് മോദി പറഞ്ഞപ്പോൾ എം.പിമാർക്ക് മാതൃകയാണ് അദ്ദേഹമെന്ന് പ്രിയങ്കയും അഭിപ്രായപ്പെട്ടു.
രാജ്നാഥ് സിങ്ങും അർജുൻ സിങ് മേഘ്വാളും കുമാരി ഷെൽജയും ഇത് ശരിവെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

