ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ഇന്ത്യ-ഫ്രാൻസ് ചർച്ച; മോദിയും മാക്രോണും കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചർച്ച നടത്തി. എ.ഐ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ മാക്രോൺ ഡൽഹിയിലും മുംബൈയിലുമായി പ്രധാനമന്ത്രിക്കൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തു.
‘‘ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം സവിശേഷമാണ്. കാലങ്ങളായി ഇന്ത്യയുടെ നയതന്ത്ര പങ്കാളികൂടിയാണ് ഫ്രാൻസ്. ഈ ബന്ധം ആഗോള നയതന്ത്ര പങ്കാളിത്തത്തിലേക്ക് ഉയർത്തുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്’’ -മോദി പറഞ്ഞു. കർണാടകയിലെ വെമാഗലിൽ എയർബസ് എച്ച്125 ഹെലികോപ്ടർ നിർമാണത്തിനുള്ള അസംബ്ലിലൈനിന്റെ വെർച്വൽ ഉദ്ഘടനവും ഇരുവരും നിർവഹിച്ചു. ഭീകരവാദത്തെ തുടച്ചുനീക്കാൻ ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കുമെന്ന് മാക്രോൺ പറഞ്ഞു. മാക്രോൺ വ്യാഴാഴ്ച മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

