ബാൽ താക്കറെയെ അനുസ്മരിച്ച് മോദിയും രാഹുലും
text_fieldsമുംബൈ: ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ 12ാം ചരമദിനത്തിൽ അനുസ്മരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും. മഹാരാഷ്ട്രയുടെ വികസനത്തിനും മറാത്തി ജനതയുടെ ശാക്തീകരണത്തിനും വേണ്ടി പോരാടിയ ദീർഘദർശിയായ നേതാവായിരുന്നു ബാൽതാക്കറെയെന്ന് നരേന്ദ്ര മോദി ‘എക്സി’ൽ അനുസ്മരിച്ചു.
താക്കറെയുടെ ചരമദിനത്തിൽ തന്റെ ചിന്തകൾ ഉദ്ദവ് താക്കറെക്കും ആദിത്യക്കും ശിവസേനക്കുമൊപ്പമാണെന്ന് രാഹുൽ ഗാന്ധി കുറിച്ചു.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, എൻ.സി.പി (എസ്.പി) തലവൻ ശരദ് പവാർ, മുംബൈ കോൺഗ്രസ് അധ്യക്ഷൻ വർഷ ഗെയ്ക്വാദ്, ശിവസേന (യു.ബി.ടി) നേതാവ് ഉദ്ദവ് താക്കറെ എന്നിവരും ബാൽ താക്കറെക്ക് ആദരാഞ്ജലി അർപ്പിച്ചു.

