പണം കൊള്ളയടിച്ചവരുടെ സഖ്യമാണ് മഹാഗഡ്ബന്ധൻ- മോദി
text_fieldsന്യൂഡൽഹി: ജനങ്ങളുടെ പണം കൊള്ളയടിച്ചവരുടെ സഖ്യമാണ് മഹാഗഡ്ബന്ധനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. അഴിമതിക്കെതിരായ തെൻറ പോരാട്ടങ്ങൾ ചിലരെ പ്രകോപിച്ചിട്ടുണ്ട്. അതുകൊണ്ട് അവർക്ക് തന്നോട് ദേഷ്യമുണ്ടാകാം. അവരാണ് ഇപ്പോൾ തനിക്കെതിരെ സഖ്യവുമായി രംഗത്തെത്തിയിട്ടുള്ളതെന്നും മോദി വ്യക്തമാക്കി.
ഗഡ്ബന്ധൻ മോദിക്കെതിരല്ല. അത് ഇന്ത്യയിലെ ജനങ്ങൾക്ക് എതിരാണ്. ഇപ്പോഴും ഒരു സഖ്യമായി മാറാൻ മഹാഗഡ്ബന്ധനിലുൾപ്പെട്ട പാർട്ടികൾക്ക് സാധിച്ചിട്ടില്ല. സഖ്യത്തിലെ സ്വന്തം വിഹിതത്തിനായി പാർട്ടികൾ വഴക്കിടുകയാണെന്നും മോദി വ്യക്തമാക്കി. മഹാഗഡ്ബന്ധനിലുൾപ്പെട്ട പാർട്ടികളുടെ റാലി കൊൽക്കത്തയിൽ നടക്കുന്നതിനിടെയാണ് മോദിയുടെ വിമർശനം .
മമത ബാനർജിയുടെ നേതൃത്വത്തിൽ മഹാഗഡ്ബന്ധനിൽ ഉൾപ്പെട്ട പ്രതിപക്ഷ പാർട്ടികൾ കൊൽക്കത്തയിൽ റാലി സംഘടിപ്പിച്ചിരുന്നു. കോൺഗ്രസുൾപ്പടെ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളെല്ലാം റാലിയിൽ പെങ്കടുക്കുകയും ചെയ്തിരുന്നു.
