പ്രതിഷേധങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി െഎ.െഎ.ടി ബോംബെ ബിരുദദാന ചടങ്ങില്‍
text_fieldsമുംബൈ: കാണാമറയത്തെ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഐ.ഐ.ടി ബോംബെയുടെ 56ാം ബിരുദദാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസത്തെ തകര്‍ത്ത കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്ന പ്രധാനമന്ത്രിയെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഐ.ഐ.ടി അധികൃതരെ പ്രതിഷേധം അറിയിച്ചിരുന്നു.
പ്രതികാര നടപടി ഭയന്ന് പേരു വെളിപ്പെടുത്താതെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധ കുറിപ്പ് നല്‍കിയത്. ഉന്നത വിദ്യാഭ്യാസത്തിനും സാമൂഹിക ഐക്യത്തിനും എന്ത് സംഭാവനയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്ന ചോദ്യമാണ് വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്. ഉന്നതകുലജാതര്‍ക്ക് മാത്രം ഉന്നതവിദ്യാഭ്യാസമെന്ന ബ്രാഹ്മണ ആശയമാണോ പ്രധാനമന്ത്രി നടപ്പാക്കുന്നതെന്ന ചോദ്യവും അവര്‍ ചോദിക്കുന്നു. പിന്നാക്കക്കാര്‍ക്കും പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍ക്കുമുള്ള ഫെലോഷിപ്പുകളും സ്കോളര്‍ഷിപ്പുകളും അവസാനിപ്പിക്കുന്നതും ഫീസ് കുത്തനെ കൂട്ടുന്നതുമാണ് സര്‍ക്കാര്‍ നയം. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ (ടിസ്) നടപടികൾ തുടക്കം മാത്രമാണെന്ന ആശങ്കയും വിദ്യാര്‍ഥികള്‍ പങ്കുവെക്കുന്നു.
സാങ്കേതികശേഷിയില് ഇന്ത്യയെ മുന്നിലത്തെിക്കുന്നതില് ഐ.ഐ.ടി വലിയ പങ്കുവഹിച്ചതായി ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മികച്ച സ്റ്റാര്‍ട്ട് അപ്പുകള്‍ സൃഷ്ടിക്കുന്നതിലെ ഐ.ഐ.ടിയുടെ പങ്കിനെയും അദ്ദേഹം വാഴ്ത്തി. പുത്തന്‍ കണ്ടുപിടിത്തങ്ങളും സംരംഭങ്ങളും ഇന്ത്യയുടെ വികസനത്തിന് അടിത്തറയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
