വിദ്യാർഥികൾ അർബൻ നക്സലുകൾക്ക് തോൾ വെച്ചു കൊടുക്കരുത് -മോദി
text_fieldsറാഞ്ചി: ജാമിഅ മില്ലിയ സർവകലാശാലകളിൽ പൊലീസ് വിദ്യാർഥികൾക്കെതിരെ നരനായാട്ട് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാർഥികൾ കോൺഗ്രസിൻെറ കൈയിലെ ചട്ടുകമാകരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു.
നിങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രാധാന്യം നിങ്ങൾ മനസിലാക്കണം. സർക്കാർ തീരുമാനങ്ങൾ ചർച്ചചെയത് ജനാധിപത്യ രീതിയിൽ പ്രതികരിക്കുകയാണ് വേണ്ടത്. ഈ സർക്കാർ നിങ്ങളുടെ ആശങ്കകൾ മനസ്സിലാക്കുന്നു. എന്നാൽ വെടിവെക്കാൻ അർബൻ നക്സലുകൾക്ക് നിങ്ങൾ തോൾ വെച്ചുകൊടുക്കരുത്. ജാർഖണ്ഡിൽ നടന്ന വോട്ടെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മതവിശ്വാസികൾക്കും പൗരത്വ ഭേദഗതി നിയമപ്രകാരം ഭീഷണി നേരിടേണ്ടിവരില്ലെന്ന് ജനങ്ങൾക്ക് ഞാൻ ഉറപ്പ് നൽകുന്നു. ഞാൻ ഇത് മുമ്പ് പറഞ്ഞിട്ടുണ്ട്, വീണ്ടും പറയുകയാണ്. ഏതെങ്കിലും മതത്തിലെ ഏതെങ്കിലും വ്യക്തിയുടെ പൗരത്വത്തെ ഈ നിയമം ബാധിക്കില്ല. കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അവർ നുണയും അക്രമവും പ്രചരിപ്പിക്കുകയാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി മുസ്ലീങ്ങളെ കോൺഗ്രസ് ഇളക്കിവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
