Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞായറാഴ്ച ‘ജനതാ കർഫ്യൂ’; ആരും പുറത്തിറങ്ങരുത് -പ്രധാനമന്ത്രി

text_fields
bookmark_border
  • ‘മഹാമാരി നേരിടാൻ 130 കോടി ജനങ്ങളും തയാറെടുക്കുക’
ഞായറാഴ്ച ‘ജനതാ കർഫ്യൂ’; ആരും പുറത്തിറങ്ങരുത് -പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: കോവിഡ്-19 (കൊറോണ) വൈറസ് ബാധയെ പ്രതിരോധിക്കാൻ ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ആരും വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ജനങ്ങൾ സ്വയം ആചരിക്കുന്ന ‘ജനതാ കർഫ്യൂ’ ആണെന്നും ഈ സന്ദേശം ഫോണിലൂടെ പ്രചരിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വൈറസ് വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ മുൻകരുതലുകളെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

പൊ​ലീ​സ്, ആ​ശു​പ​ത്രി, മാ​ധ്യ​മ​ങ്ങ​ൾ തു​ട​ങ്ങി​യ അ​വ​ശ്യ സേ​വ​ന​ങ്ങ​ളി​ലു​ള്ള​വ​ർ ഒ​ഴി​കെ എ​ല്ലാ​വ​രും ഞാ​യ​റാ​ഴ്​​ച വീ​ടു​ക​ളി​ൽ​ത​ന്നെ ക​ഴി​യ​ണം. ​കൊ​റോ​ണ പ്ര​തി​രോ​ധ, ബോ​ധ​വ​ത്​​ക​ര​ണ, പൊ​തു​സേ​വ​ന രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ ന​ന്ദി പ​റ​യാ​ൻ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു മ​ണി മു​ത​ൽ അ​ഞ്ചു മി​നി​റ്റ്​​ ജ​ന​ങ്ങ​ൾ നീ​ക്കി​വെ​ക്ക​ണം. വീ​ടി​​​െൻറ പൂ​മു​ഖ​ത്തു​നി​ന്ന്​ സ്വ​ന്തം നി​ല​ക്ക്​ അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്ക​ണം.

ജനങ്ങൾ ഏതാനും ആഴ്ച കൊറോണയെ പ്രതിരോധിക്കാൻ മാറ്റിവെക്കണം. രോഗ പ്രതിരോധത്തിന് ജനങ്ങൾ മുന്നിട്ടിറങ്ങണം. മഹാമാരി നേരിടാൻ രാജ്യത്തെ 130 കോടി ജനങ്ങളും തയാറെടുക്കണം. കോവിഡ് വൈറസ് ഇന്ത്യയെ ബാധിക്കില്ലെന്ന ചിന്ത തെറ്റാണ്. ലോക മഹായുദ്ധത്തേക്കാൾ വലിയ പ്രതിസന്ധിയാണിത്. കൊറോണയിൽനിന്ന് മുക്തി നേടാൻ ശാസ്ത്രം വഴികളൊന്നും കണ്ടെത്തിയിട്ടില്ല.

കൊറോണ തന്നെ ബാധിക്കുന്നില്ലെന്ന് കരുതുന്നുണ്ടെങ്കിൽ, ഭയപ്പാടില്ലാതെ മാർക്കറ്റിലും മറ്റും ചുറ്റിയടിക്കുന്നുണ്ടെങ്കിൽ നിങ്ങൾ നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും ചെയ്യുന്ന അന്യായമാണ്. വരുന്ന ദിവസങ്ങളിൽ ആവശ്യമുണ്ടെങ്കിൽ മാത്രം വീടിന് പുറത്തിറങ്ങുക. അ​ടു​ത്ത ഏ​താ​നും ആ​ഴ്​​ച​ക​ളി​ൽ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. സാമൂഹിക അകലം പാലിക്കണം. രോഗം പടരുന്നില്ലെന്ന് ഓരോരുത്തരും സ്വയം ഉറപ്പുവരുത്തണം.

65 ക​ഴി​ഞ്ഞ​വ​ർ വീ​ടി​നു​ള്ളി​ൽ​ത​ന്നെ ക​ഴി​യ​ണം. ആ​ശു​പ​ത്രി​ക​ളി​ൽ മു​ൻ​കൂ​ട്ടി ശ​സ്​​ത്ര​ക്രി​യ​ക്കും മ​റ്റും ബു​ക്ക്​ ചെ​യ്​​തി​ട്ടു​ള്ള​വ​ർ അ​ത്​ റ​ദ്ദാ​ക്കി, മ​ഹാ​മാ​രി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കാ​ൻ ഡോ​ക്​​ട​ർ​മാ​രെ​യും മ​റ്റും അ​നു​വ​ദി​ക്ക​ണം. പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന കൂ​ലി​പ്പ​ണി​ക്കാ​രു​ടെ​യും താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ​യും വേ​ത​നം വെ​ട്ടി​ക്കു​റ​ക്ക​രു​ത്. സാമ്പത്തിക പ്രതിസന്ധി വിലയിരുത്താനും പരിഹാര മാർഗങ്ങൾ കണ്ടെത്താനും ധനമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കും. ക്ഷമയും ദൃഢനിശ്ചയവും കൈവിടരുത് –പ്രധാനമന്ത്രി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pm modi about covid-india news
Next Story