Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra Modi
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ കേസുകൾ...

കോവിഡ്​ കേസുകൾ അതിവേഗം വർധിപ്പിക്കണം; മോദിയുടെ നാക്കുപിഴയെ ട്രോളി സമൂഹമാധ്യമങ്ങൾ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ 19 കേസുകൾ അതിവേഗം വർധിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാക്കുപിഴയെ ട്രോളി സമൂഹമാധ്യമങ്ങൾ. ജില്ല മജിസ്​ട്രേറ്റുമാരുമായി നടത്തിയ ഒാൺ​ലൈൻ കൂടിക്കാ​ഴ്​ചക്കിടെയാണ്​ മോദിയുടെ നാക്കുപിഴ.

മീറ്റിങ്​ അവസാനിപ്പിക്കുന്നതിനിടെ എല്ലാവർക്കും നിർദേശം നൽകുകയായിരുന്നു മോദി. ഇതിനിടെയാണ്​ അബദ്ധം. എന്തൊരു നാക്കുപിഴ ആണിതെന്നും രാജ്യത്ത്​ ഇത്രയും കേസുകൾ പേരോയെന്നുമാണ്​ സാമൂഹമാധ്യമങ്ങളിൽ മോദിയുടെ വിഡിയോക്ക്​ താഴെവരുന്ന കമൻറുകൾ.

രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ ജില്ലകളിലെ ജില്ല മജിസ്​ട്രേറ്റുമാരുമായി മോദി ഒാൺലൈൻ കൂടിക്കാഴ്​ച സംഘടിപ്പിച്ചിരുന്നു. കൊറോണക്കെതിരായ യുദ്ധത്തിൽ എല്ലാവർക്കും പ്രധാന്യമുണ്ട്​. ജില്ല മജിസ്​ട്രേറ്റുമാരാണ്​ ഫീൽഡ്​ കമാൻഡർമാർ. നിങ്ങളാണ്​ നയം രൂപീകരിക്കുന്നവർ. സാഹചര്യങ്ങൾക്ക്​ അനുസരിച്ച്​ തീരുമാനങ്ങളെടുക്കുന്നതും നിങ്ങളാണ്​ -ജില്ല മജിസ്​ട്രേറ്റുമാരോട്​ മോദി പറഞ്ഞു.

കോവിഡ്​ വ്യാപനം കുറക്കുന്നതിന്​ സ്വീകരിക്കേണ്ട നടപടികളും മെഡിക്കൽ സാഹചര്യവും ഭരണകൂടങ്ങളെടുക്കേണ്ട നടപടികളും യോഗത്തിൽ വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Troll​Covid 19
News Summary - PM mistakenly says 'COVID-19 cases should increase rapidly' during meet with DMs
Next Story