Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഖ്യമന്ത്രിമാരുമായി...

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്​ച തിങ്കളാഴ്​ച

text_fields
bookmark_border
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്​ച തിങ്കളാഴ്​ച
cancel

ന്യൂഡൽഹി: മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഡിയോ കോൺഫറൻസ്​ തിങ്കളാഴ്​ച നടക്കും. വൈകുന്നേരം മൂന്ന്​ മണിക്കാണ്​ കൂടിക്കാഴ്​ച. മൂന്നാമതും നീട്ടിയ രാജ്യവ്യാപക ലോക്​ഡൗൺ പിൻവലിക്കുന്നത്​ സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. 

മൂന്നാം ഘട്ട ലോക്​ഡൗൺ മെയ്​ 17ന്​അവസാനിക്കുകയാണ്​.​ ലോക്​ഡൗണിന്​ ശേഷം സ്വീകരിക്കേണ്ട കാര്യങ്ങളും യോഗത്തിൽ ചർച്ചാ വിഷയമാവും. അഞ്ചാമത്തെ തവണയാണ്​ പ്രധാനമന്ത്രി കോവിഡുമായി ബന്ധപ്പെട്ട്​ വിഡിയോ കോൺഫറൻസ്​ നടത്തുന്നത്​.

ഇന്ന്​ രാവിലെ ക്യാബിനറ്റ്​ സെക്രട്ടറി രാജീവ്​ ഗൗബ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ്​ സെക്രട്ടറിമാരുമായും ഞായറാഴ്​ച​ രാവിലെ വിഡിയോ കോൺഫറൻസ്​ നടത്തിയിരുന്നു. റെഡ്​, ഓറഞ്ച്​, ഗ്രീൻ സോണുകൾ അടയാളപ്പെടുത്തിയതിൽ വിവിധ സംസ്ഥാനങ്ങൾ എതിർപ്പ്​ ഉന്നയിച്ചതായാണ്​ സൂചന. 

വിവിധ സംസ്ഥാനങ്ങളിൽ നിന്ന്​ തൊഴിലാളികൾ തിരിച്ചെത്തുന്നതുവഴി ജില്ലകളിൽ കോവിഡ്​ കേസുകളുടെ എണ്ണം വർധിക്കുന്നുവെന്നും കൂടുതൽ ജില്ലകൾ റെഡ്​ സോണിന്​ കീഴിൽ വരുമെന്നും പറയുന്നു. ഇത്​ സാധാരണ നില കൈവരിക്കുന്നതിന്​ തടസം സൃഷ്​ടിക്കുമെന്നാണ്​ വിവിധ സംസ്ഥാനങ്ങൾ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsindia newsChief Ministerslockdown
News Summary - PM To Meet Chief Ministers monday At 3 pm To Discuss Lockdown -india news
Next Story