Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഇനി ഗ്രാമങ്ങളുടെ...

‘ഇനി ഗ്രാമങ്ങളുടെ വികസനത്തിൽ പങ്കാളികളാകൂ’ തൊഴിലാളികളോട്​ പ്രധാനമന്ത്രി

text_fields
bookmark_border
‘ഇനി ഗ്രാമങ്ങളുടെ വികസനത്തിൽ പങ്കാളികളാകൂ’ തൊഴിലാളികളോട്​ പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ ജനതക്കായി തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കുന്നതിന്​ രൂപം നൽകിയ ‘ഗരീബ്​ കല്യാൺ റോജ്​ഗർ അഭിയാൻ’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തു. തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുന്ന ബിഹാറിലാണ്​ പദ്ധതി വിഡിയോ കോൺഫറൻസ്​ വഴി പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തത്.  

ലോക്​ഡൗൺ സമയത്ത്​ ഭൂരിഭാഗം അന്തർ സംസ്​ഥാന തൊഴിലാളികളും തങ്ങളുടെ ഗ്രാമങ്ങളിലേക്ക്​ മടങ്ങി. ​കോവിഡി​ന്​ മുമ്പ്​ അവർ നഗരങ്ങൾ പടുത്തുയർത്തുന്നതിൽ ഭാഗവാക്കായി. ഇനി അവരുടെ സ്വന്തം ഗ്രാമങ്ങളിൽ തൊഴിൽ നൽകുന്നതിനായാണ്​ തങ്ങളുടെ ശ്രമമെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. ‘എ​​െൻറ തൊഴിലാളി സുഹൃത്തുക്കളേ, രാജ്യം നിങ്ങളുടെ വികാരങ്ങളും ആവശ്യങ്ങളും മനസിലാക്കുന്നു. പുതുതായി ആരംഭിക്കുന്ന ഗരീബ്​ കല്യാൺ റോജ്​ഗർ അഭിയാൻ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റും’ -പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്​തു സംസാരിച്ചു. 

തൊഴിലാളികൾക്ക്​ തങ്ങളുടെ ഗ്രാമത്തിൽതന്നെയാണ്​ തൊഴിൽ ആവശ്യം. നേരത്തേ, നിങ്ങളുടെ നൈപുണ്യം നഗരങ്ങൾ കെട്ടിപടുക്കുന്നതിന്​ ഉപയോഗിച്ചു. ഇനി നിങ്ങളുടെ ഗ്രാമങ്ങൾ വികസനത്തിൽ പങ്കാളികളാകൂ -അദ്ദേഹം കൂട്ടിച്ചേർത്തു. 

116 ജില്ലകളിലുള്ള കുടിയേറ്റ തൊഴിലാളികൾക്ക് 25ഓളം മേഖലകളിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബിഹാർ, ഉത്തർ പ്രദേശ്​, മധ്യപ്രദേശ്​, ഝാർഖണ്ഡ്​, ഒഡീഷ, രാജസ്​ഥാൻ തുടങ്ങിയ സംസ്​ഥാനങ്ങളിലാകും പദ്ധതി നടപ്പാക്കുക. ലക്ഷകണക്കിന്​ തൊഴിലാളികളാണ്​ ഈ സംസ്​ഥാനങ്ങളിലേക്ക്​ ജോലി നഷ്​ടപ്പെട്ട്​ തിരികെ എത്തിയത്​. പദ്ധതിക്കായി 50,000 കോടി രൂപയാണ്​ സർക്കാർ വകയിരുത്തിയിരിക്കുന്നത്​.  


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modibiharindia newslockdownGarib Kalyan Rojgar Abhiyaan
News Summary - PM Launches Garib Kalyan Rojgar Abhiyaan -India news
Next Story