ഭൂഗർഭ ജലം സംരക്ഷിക്കാൻ ‘അടൽ ഭൂജൽ യോജന’
text_fieldsന്യൂഡൽഹി: പൊതുജന സഹകരണത്തോടെ ഭൂഗർഭ ജലം സംരക്ഷിക്കാനുള്ള ‘അടൽ ഭൂജൽ യോജന’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ 95ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹത്തിൻെറ പേരിലുള്ള ജലസംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തത്. 2020-21 മുതൽ 2024-25 വരെയുള്ള അഞ്ച് വർഷത്തേക്ക് പദ്ധതിയുടെ നടത്തിപ്പിനായി 6,000 കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ അനുവദിച്ചത്. ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് പദ്ധതിയുടെ നടത്തിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിെല 78 ജില്ലകളിലായി 8,350 ഗ്രാമപഞ്ചായത്തുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.