Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസേനക്ക്​ സ്വാതന്ത്ര്യം...

സേനക്ക്​ സ്വാതന്ത്ര്യം നൽകി; തിരിച്ചടി അനിവാര്യമായിരുന്നു -​പ്രകാശ്​ ജാവദേകർ

text_fields
bookmark_border
സേനക്ക്​ സ്വാതന്ത്ര്യം നൽകി; തിരിച്ചടി അനിവാര്യമായിരുന്നു -​പ്രകാശ്​ ജാവദേകർ
cancel
camera_alt???????????????? ????????????? ??????????? ???????? ???????????? ????????? (??? ???????: ?.????.????)

ന്യൂഡൽഹി: പാക്​ അധീന കശ്​മീരിൽ ഇന്ത്യൻ വ്യേമസേന നടത്തിയ ആക്രമണം അനിവാര്യമായ തിരിച്ചടിയാണെന്ന്​ കേന്ദ്രമന്ത ്രി പ്രകാശ്​ ജാവദേ​കർ. ഇന്ത്യൻ വ്യോമസേനയുടെ മിന്നലാക്രമണം അനിവാര്യമായ ചുവടുവെപ്പായിരുന്നു. പുൽവാമ ഭീകരാക്ര മണത്തിനെതിരെ ശക്തമായ പ്രതികരണമാണ്​ സേനയുടെ മിന്നലാക്രമണത്തിലൂടെ ഇന്ത്യ നൽകിയിരിക്കുന്നതെന്നും ​ജാവദേകർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യാക്രമണം നടത്താനുള്ള പൂർണ സ്വാതന്ത്ര്യം സേനക്ക്​ നൽകിയിരുന്നു​. രാജ്യം മുഴുവൻ സേനക്ക്​ പിന്തുണയുമായി കൂടെയുണ്ടെന്നും പ്രകാശ്​ ജാവദേകർ പ്രതികരിച്ചു.

ചൊവ്വാഴ്ച പുലർച്ചെ 3.30ന് ഇന്ത്യൻ വ്യോമസേനയാണ്​​ പാക് ഭീകരക്യാമ്പുകള്‍ക്ക് നേരെ മിന്നലാക്രമണം നടത്തിയത്. വ്യോമസേനയുടെ 12 മിറാഷ് 2000 യുദ്ധ വിമാനങ്ങൾ ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ ഭീകരസംഘടനയായ ജെയ്​ശെ മുഹമ്മദിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബലാകോട്ട്, ചകോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലെ ക്യാമ്പുകളും കൺട്രോൾ റൂമുകളും പൂർണമായി തകർത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiprakash javadekarArmed Forces
News Summary - "PM Had Given Armed Forces Free Hand"-Prakash Javadekar- India news
Next Story