ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അധികാരത്തിലെത്താന്‍ വേണ്ടി ശക്തനാണെന്ന് കെട്ടിച്ചമച്ച പ്രതിച്ഛായ പ്രധാനമന്ത്രി ഉണ്ടാക്കി. അതാണ് അദ്ദേഹത്തിെൻറ ഏറ്റവും വലിയ ശക്തി. ഇപ്പോള്‍ അതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യമെന്നും ട്വിറ്ററിൽ പങ്കുവെച്ച വിഡിേയാ സന്ദേശത്തിൽ രാഹുൽ പറഞ്ഞു.
ഇന്ന് ചൈനക്കാര്‍ നമ്മുടെ ഭൂമിയില്‍ ഇരിക്കുന്നു. എന്നാല്‍, അവരില്ലെന്ന് പ്രധാനമന്ത്രി പരസ്യമായി പറയുന്നു. അദ്ദേഹം തെൻറ പ്രതിച്ഛായയെ കുറിച്ച് ആശങ്കപ്പെടുന്നുവെന്നാണ് അത് സൂചിപ്പിക്കുന്നത്. ചൈനക്ക് തന്നെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം ചൈനക്ക് മനസ്സിലാക്കി കൊടുക്കുകയാണെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നില്ല.
ഫലപ്രദമായ രാഷ്ട്രീയക്കാരന് ആയിരിക്കാന്‍ മോദിക്ക് 56 ഇഞ്ച് എന്ന ആശയം സംരക്ഷിക്കേണ്ടതുണ്ടെന്ന് ചൈനക്ക് അറിയാമെന്നും രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ രാഹുൽ വ്യക്തമാക്കി.