Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോ​ട്​​ല​ർ...

കോ​ട്​​ല​ർ പ്ര​സി​ഡ​ൻ​ഷ്യ​ൽ അ​വാ​ർ​ഡ്​ നേടിയ മോദിയെ അഭിനന്ദിച്ച്​ കോട്​ലർ

text_fields
bookmark_border
കോ​ട്​​ല​ർ പ്ര​സി​ഡ​ൻ​ഷ്യ​ൽ അ​വാ​ർ​ഡ്​ നേടിയ മോദിയെ അഭിനന്ദിച്ച്​ കോട്​ലർ
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ഥ​മ ഫി​ലി​പ്​ കോ​ട്​​ല​ർ പ്ര​സി​ഡ​ൻ​ഷ്യ​ൽ അ​വാ​ർ​ഡ് ലഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി യെ അഭിനന്ദിച്ച്​ മാർക്കറ്റിങ്​ ഗുരു ഫിലിപ്​ കോട്​ലർ. ‘പ്ര​ഥ​മ ഫി​ലി​പ്​ കോ​ട്​​ല​ർ പ്ര​സി​ഡ​ൻ​ഷ്യ​ൽ അ​വാ​ ർ​ഡ്​ ജേതാവായ നരേന്ദ്ര മോദിയെ ഞാൻ അഭിനന്ദിക്കുന്നു. മികച്ച നേതൃഗുണവും ഇന്ത്യക്ക്​ വേണ്ടി അക്ഷീണനായി നടത്തിയ നിസ്വാർഥത സേവനങ്ങളുമാണ്​ അദ്ദേഹത്തെ പുരസ്​കാരത്തിന്​ അർഹനാക്കിയത്​.’ -ഫിലിപ്​ ട്വീറ്റ്​ ചെയ്​തു. പ്രധാനമന്ത ്രിയുടെ പ്രയത്​നങ്ങൾ ഇന്ത്യയെ ഉന്നതമായ സാമ്പത്തിക- സാമൂഹിക- സാ​േങ്കതിക മികവിലേക്ക്​ ഉയർത്തിയെന്നും അദ്ദേഹം പ റഞ്ഞു.

പുരസ്​കാര നേട്ടത്തെ കുറിച്ച്​ രാഹുൽഗാന്ധിയുടെ പരിഹാസ ട്വീറ്റ്​ വന്നതിനു പിറകെയാണ്​ ഫലിപ്​ പ്രധാനമ ന്ത്രിയെ അഭിനന്ദിച്ചത്​. ‘‘ലോ​ക​പ്ര​ശ​സ്​​ത കോ​ട്​​ല​ർ പ്ര​സി​ഡ​ൻ​ഷ്യ​ൽ അ​വാ​ർ​ഡ്​ ല​ഭി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യെ അ​ഭി​ന​ന്ദി​ക്കു​ന്നു. അ​വാ​ർ​ഡി​ന്​ ജൂ​റി​യി​ല്ലാ​ത്ത​താ​ണ്​ ഇ​ത്​ പ്ര​ശ​സ്​​ത​മാ​കാ​ൻ കാ​ര​ണം. ഇ​ത്​ മു​െ​മ്പാ​രി​ക്ക​ലും ന​ൽ​കാ​ത്ത​തും ഇ​തി​ന്​ പി​ന്നി​ൽ ഇ​തു​വ​രെ കേ​ൾ​ക്കാ​ത്ത അ​ലീ​ഗ​ഢി​ലെ ക​മ്പ​നി​യു​മാ​ണ്​’’- എന്നായിരുന്നു രാ​ഹു​ലി​​​െൻറ ട്വീ​റ്റ്​​.

അവാർഡ്​ വാർത്ത വിവാദമായതോടെ ഫിലിപ്​ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. നേതൃഗുണത്തി​​​െൻറ കാര്യത്തിൽ പ്രധാനമന്ത്രി മോദി ഏറ്റവും മുകളിൽ നിൽക്കുന്നു. അവസാന തീരുമാനം എ​േൻറതാണ്​ എന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

വേ​ൾ​ഡ്​ മാ​ർ​ക്ക​റ്റി​ങ്​ സ​മ്മി​റ്റ്​ എ​ന്ന ക​മ്പ​നി​യാ​ണ്​ അ​വാ​ർ​ഡ്​ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഇ​വ​ർ ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ സ​ഹ സ്​​പോ​ൺ​സ​ർ​മാ​ർ പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ ഗെ​യി​ൽ ഇ​ന്ത്യ​യാ​യി​രു​ന്നു​വെ​ന്നും വെ​ബ്​​പോ​ർ​ട്ട​ലാ​യ ‘ദ ​വ​യ​ർ’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ബാ​ബാ രാം​ദേ​വി​​​​െൻറ പ​ത​ഞ്​​ജ​ലി ഗ്രൂ​പ്പും ബി.​ജെ.​പി എം.​പി രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​റി​​​​െൻറ സ​ഹ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള റി​പ്പ​ബ്ലി​ക്​ ടി.​വി ഉ​ൾ​പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ളു​മാ​യി​രു​ന്നു ഇ​തി​​​​െൻറ പാ​ർ​ട്​​ണ​ർ​മാ​ർ.

ആ​ധു​നി​ക മാ​ർ​ക്ക​റ്റി​ങ്ങി​​​​െൻറ​യും മാ​നേ​ജ്​​െ​മ​ൻ​റി​​​​െൻറ​യും ഗു​രു​വെ​ന്നാ​ണ്​ ഫി​ലി​പ്​ കോ​ട്​​ല​ർ അ​റി​യ​പ്പെ​ടു​ന്ന​ത്. വേ​ൾ​ഡ്​ മാ​ർ​ക്ക​റ്റി​ങ്​ സ​മ്മി​റ്റ്​ ഗ്രൂ​പ്​​ 2011ൽ ​ഇ​ദ്ദേ​ഹ​മാ​ണ്​ സ്​​ഥാ​പി​ച്ച​ത്. ഇ​വ​ർ പ​ര​സ്യ, മാ​ർ​ക്ക​റ്റി​ങ്​ മേ​ഖ​ല​യി​ലെ മി​ക​വി​നാ​ണ്​ നേ​ര​ത്തേ പു​ര​സ്​​കാ​രം ന​ൽ​കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, പു​തി​യ ഫി​ലി​പ്​ കോ​ട്​​ല​ർ പ്ര​സി​ഡ​ൻ​ഷ്യ​ൽ അ​വാ​ർ​ഡി​നെ​ക്കു​റി​ച്ച്​ വേ​ൾ​ഡ്​ മാ​ർ​ക്ക​റ്റി​ങ്​ സ​മ്മി​റ്റ്​ ഗ്രൂ​പ്പി​​​​െൻറ ​വെ​ബ്​​സൈ​റ്റു​ക​ളി​ലൊ​ന്നും പ​രാ​മ​ർ​ശ​മി​ല്ല. വേ​ൾ​ഡ്​ മാ​ർ​ക്ക​റ്റി​ങ്​ സ​മ്മി​റ്റ്​ ഗ്രൂ​പ്​​ അ​ലീ​ഗ​ഢ്​ ആ​സ്​​ഥാ​ന​മാ​യ സ​സ്​​ലെ​ൻ​സ്​ റി​സ​ർ​ച്ച്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡു​മാ​യി 2017ൽ ​ഒ​പ്പു​വെ​ച്ച ക​രാ​റി​ലാ​ണ്​ ഇ​ന്ത്യ​യി​ൽ വേ​ൾ​ഡ്​ സ​മ്മി​റ്റ്​ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

2018ൽ ​അ​വാ​ർ​ഡു​ക​ൾ​ക്ക്​ ത​​​​െൻറ പേ​ര്​ ഉ​പ​യോ​ഗി​ക്കാ​ൻ കോ​ട്​​ല​ർ, ധ​ൻ​ബാ​ദ്​ ​െഎ.​െ​എ.​ടി​യി​ലെ മാ​നേ​ജ്​​മ​​​െൻറ്​ സ്​​റ്റ​ഡീ​സ്​ വ​കു​പ്പു​ കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന സം​ഘാ​ട​ക സ​മി​തി​ക്ക്​ അ​നു​മ​തി ന​ൽ​കി. മാ​ർ​ക്ക​റ്റി​ങ്​ രം​ഗ​ത്തെ മി​ക​വി​ന്​ ന​ൽ​കു​ന്ന കോ​ട്​​ല​ർ അ​വാ​ർ​ഡി​ന്​ അ​പേ​ക്ഷി​ക്കു​േ​മ്പാ​ൾ ഒ​രു ല​ക്ഷം രൂ​പ ഫീ​സ്​ ന​ൽ​ക​ണം. ഡ​ൽ​ഹി​യി​ലെ പ​രി​പാ​ടി​യു​ടെ പാ​ർ​ട്​​ണ​ർ​മാ​രാ​യ ചി​ല ക​മ്പ​നി​ക​ൾ​ക്കു​ത​ന്നെ​യാ​യി​രു​ന്നു പു​ര​സ്​​കാ​രം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPhilip Kotler Presidential AwardPhilip Kotler
News Summary - PM Congratulated By Philip Kotler For Award - India News
Next Story