ഉത്തർപ്രദേശ് ട്രക്ക് ദുരന്തത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ഔരിയ ജില്ലയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 24 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രിയുട ട്വീറ്റ്.
'ഔരിയയിലുണ്ടായ അപകടം അത്യന്തം ഖേദകരമാണ്. ഭരണകൂടം സമാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതോടൊപ്പം പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു.' പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ശനിയാഴ്ച പുലർച്ചെ 3 മണിയോടെ ഉണ്ടായ ട്രക്ക് അപകടത്തിൽ 24 പേർക്ക് മരിക്കുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 15 പേരുടെ നില അതീവ ഗുരുതരമാണ്. ലോക് ഡൗൺ മൂലം കുടുങ്ങിപ്പോയ അന്തർ സംസ്ഥാന തൊഴിലാളികളാണ് ട്രക്കുകളിൽ ഉണ്ടായിരുന്നത്.
സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അപകടം ഉണ്ടായ രണ്ട് ട്രക്കുകൾ പിടിച്ചെടുത്തു. ഡ്രൈവർമാക്കെതിരെ കേസെടുത്തിട്ടുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
