Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.എം ​കെയേഴ്​സിൽ...

പി.എം ​കെയേഴ്​സിൽ അഞ്ച്​ ദിവസംകൊണ്ട്​ 3,076 കോടി; പേര്​ വെളിപ്പെടുത്താത്തതെന്തെന്ന്​ ചിദംബരം

text_fields
bookmark_border
പി.എം ​കെയേഴ്​സിൽ അഞ്ച്​ ദിവസംകൊണ്ട്​ 3,076 കോടി; പേര്​ വെളിപ്പെടുത്താത്തതെന്തെന്ന്​ ചിദംബരം
cancel

പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് (പിഎം-കെയേഴ്​സ്​) ഫണ്ടിന് ലഭിച്ച സംഭാവനകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം.

2020 മാർച്ച് 26 നും 31 നും ഇടയിൽ അഞ്ച്​ ദിവസംകൊണ്ട്​ 3,076 കോടിയാണ് ഫണ്ടിലേക്ക്​ ലഭിച്ചതെന്ന് പിഎം-കെയേഴ്​സ് ഓഡിറ്റർമാർ സ്ഥിരീകരിച്ചു. എന്നാൽ ഇത്ര ഉദാരമായി സംഭാവന ചെയ്​തവരുടെ പേരുകൾ വെളിപ്പെടുത്താത്തത്​ എന്തുകൊണ്ടാണെന്ന്​ ചിദംബരം ട്വിറ്ററിൽ ചോദിച്ചു.

രാജ്യത്തെ ഓരോ എൻ‌ ജി ‌ഒയും ട്രസ്റ്റുകളും ഒരു പരിധിയിൽകൂടുതൽ സംഭാവന ചെയ്യുന്നവരുടെ പേര് വെളിപ്പെടുത്താൻ ബാധ്യസ്ഥരാണെന്നും ദുരിതാശ്വാസ ഫണ്ടിനെ ബാധ്യതയിൽ നിന്ന് എന്തിനാണ് ഒഴിവാക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. മാർച്ച് 28 ന് ആരംഭിച്ച പി‌എം-കെയേഴ്​സ് ഫണ്ട് കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ സ്വീകരിച്ചിരുന്നു.

രൂപവത്കരിച്ച് അഞ്ച് ദിവസത്തിനുള്ളിൽ 3,076.62 കോടിയാണ് ലഭിച്ചതെന്ന് പിഎം-കെയേഴ്​സ് വെബ്‌സൈറ്റിൽ പറയുന്നു. ഇതിൽ 39.67 ലക്ഷം വിദേശ സംഭാവനയായിരുന്നു. 'കോർപ്പറേറ്റ് കാര്യ മന്ത്രാലയം തീരുമാനിച്ചതനുസരിച്ച് കേന്ദ്ര സർക്കാർ രൂപീകരിച്ച ഫണ്ടാണൊ ഇത്​. ഇല്ലെങ്കിൽ ആരാണ് ഫണ്ട് രൂപീകരിച്ചത്. എന്താണതിന്​ മാനദണ്ഡമാക്കിയത്​. കേന്ദ്ര സർക്കാർ ഫണ്ട് രൂപീകരിച്ചിട്ടില്ലെങ്കിൽ, പ്രധാനമന്ത്രിയും മൂന്ന് മന്ത്രിമാരും എന്തുകൊണ്ടാണ് ട്രസ്റ്റികളായി പ്രവർത്തിക്കുന്നത്? ആരാണ് അവരെ ട്രസ്റ്റികളായി നിയമിച്ചത്' തുടർച്ചയായ ട്വീറ്റുകളിൽ ചിദംബരം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiP. ChidambaramPM-CARES​Covid 19
Next Story