Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എം കെയർ: 8,452 കോടിയിൽ 0.01 ശതമാനം പോലും ചെലവിട്ടില്ല

text_fields
bookmark_border
പി.എം കെയർ: 8,452 കോടിയിൽ 0.01 ശതമാനം പോലും ചെലവിട്ടില്ല
cancel

ന്യൂഡൽഹി: ഏറെ വിവാദമായ കോവിഡ് കാലത്ത് തുടങ്ങിയ പി.എം കെയർ ഫണ്ടിന്റെ കണക്കുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഒടുവിൽ പുറത്തുവിട്ടു. 2020 മാർച്ചിൽ കോവിഡ് കാലത്ത് തുടങ്ങിയ ഫണ്ടിന്റെ കണക്കാണ് മുറവിളിക്കൊടുവിൽ പുറത്തുവരുന്നത്.

അത് പ്രകാരം 2025 മാർച്ച് 31ന് 8,452 കോടി രൂപയാണ് ഫണ്ടിൽ ബാക്കിയിരിപ്പുള്ളത്. ദുരന്തമുഖത്ത് അടിയന്തിര സഹായത്തിനായി മോദി ആവിഷ്കരിച്ച ഫണ്ടിന്റെ 0.01 ശതമാനം പോലും ചെലവിട്ടിട്ടില്ലെന്ന് വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് കുറിച്ചു. 2023-24, 2024-25 വർഷങ്ങളുടെ കണക്കുകളാണ് പുറത്തുവിട്ടത്. 2024-25 സാമ്പത്തിക വർഷത്തിൽ 1200 കോടി രൂപ കിട്ടിയപ്പോൾ ആകെ ചെലവിട്ടത് 87 ലക്ഷം രൂപയാണ്.

കണക്കുകൾ സംബന്ധിച്ച് തുടക്കം മുതൽ ദുരൂഹത നിറഞ്ഞ് നിൽക്കുന്ന സംവിധാനമാണ് പി.എം കെയർ ഫണ്ട്. 2000ൽ ​​കോ​​വി​​ഡ് കാ​​ല​​ത്ത് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ട്ര​​സ്റ്റാ​​ണിതെ​​ന്ന് വെ​​ബ്‌​​സൈ​​റ്റി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു. അ​​തി​​ന്റെ ഉ​​ദ്ദേ​​ശ്യ​​ല​​ക്ഷ്യ​​ങ്ങ​​ളും പ​​റ​​യു​​ന്നു​​ണ്ട്.

പ്ര​​ധാ​​ന​​മ​​ന്ത്രി ചെ​​യ​​ർ​​മാ​​നും ആ​​ഭ്യ​​ന്ത​​ര, പ്ര​​തി​​രോ​​ധ, ധ​​ന​​കാ​​ര്യ​​മ​​ന്ത്രി എ​​ന്നി​​വ​​ർ എ​​ക്സ് ഒ​​ഫീ​​ഷ്യോ അം​​ഗ​​ങ്ങ​​ളു​​മാ​​ണ്. പ്ര​​ധാ​​ന​​മ​​ന്ത്രി നാ​​മ​​നി​​ർ​​ദേ​​ശം​​ചെ​​യ്ത ര​​ണ്ട് അം​​ഗ​​ങ്ങ​​ൾ വേ​​റെ​​യും. ഫ​​ണ്ടി​​ലേ​​ക്കു​​ള്ള സം​​ഭാ​​വ​​ന​​ക​​ൾ​​ക്ക് മ​​റ്റു സ​​ർ​​ക്കാ​​ർ ജീ​​വ​​കാ​​രു​​ണ്യ ഫ​​ണ്ടു​​ക​​ളെ​​പ്പോ​​ലെ നൂ​​റു​​ശ​​ത​​മാ​​നം ആ​​ദാ​​യ നി​​കു​​തി​​യി​​ള​​വ് ല​​ഭി​​ക്കും. വി​​ദേ​​ശ​​സം​​ഭാ​​വ​​ന നി​​യ​​മ​​മ​​നു​​സ​​രി​​ച്ച് അ​​തി​​വേ​​ഗം ന​​ൽ​​കി​​യ അം​​ഗീ​​കാ​​ര​​മു​​ണ്ടി​​തി​​ന്. 2013ലെ ​​ക​​മ്പ​​നി നി​​യ​​മം പി.​​എം കെ​​യേ​​ഴ്സ് ഫ​​ണ്ടി​​നു​​വേ​​ണ്ടി മാ​​ത്രം ഭേ​​ദ​​ഗ​​തി​​ചെ​​യ്ത് ക​​മ്പ​​നി​​ക​​ൾ ന​​ൽ​​കു​​ന്ന സാ​​മൂ​​ഹി​​ക​​ബാ​​ധ്യ​​ത സം​​ഭാ​​വ​​ന​​ക​​ൾ​​ക്കും ഇ​​തി​​നെ യോ​​ഗ്യ​​മാ​​ക്കി​​യി​​രു​​ന്നു. ഇ​​ങ്ങ​​നെ പാ​​ർ​​ല​​മെ​​ന്റ് പാ​​സാ​​ക്കി​​യ നി​​യ​​മ​​മ​​നു​​സ​​രി​​ച്ച് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​രി​​ച്ച​​താ​​ണ് ഈ ​​സം​​വി​​ധാ​​നം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PM CARES: Less than 0.01% of Rs 8,452 crore spent
Next Story