Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pm cares fund
cancel
Homechevron_rightNewschevron_rightIndiachevron_rightപി.എം കെയേഴ്​സ്​...

പി.എം കെയേഴ്​സ്​ ഫണ്ട്​ സർക്കാറി​േൻറതല്ല, വിവരാവകാശ നിയമത്തി​െൻറ പരിധിക്ക്​ പുറത്ത്​ -കേന്ദ്രം

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​കാല ദുരിതാശ്വാസ പ്രവർത്തനത്തി​െൻറ ഭാഗമായി കഴിഞ്ഞ വർഷം രൂപവത്​കരിച്ച പി.എം കെയേഴ്​സ്​ ഫണ്ട്​ സർക്കാറി​േൻറതല്ലെന്നും, അതിലേക്ക്​ കിട്ടുന്ന പണം സർക്കാർ ഖജനാവിലേക്കല്ല പോകുന്നതെന്നും പ്രധാനമന്ത്രി കാര്യാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഡൽഹി ഹൈകോടതിയെ അറിയിച്ചു. ട്രസ്​റ്റ്​ ആണെന്നിരിക്കേ, ഫണ്ട്​ വിവരാവകാശ നിയമത്തി​െൻറ പരിധിയിൽ വരില്ലെന്നും വിശദീകരിച്ചു.

പ്രധാനമന്ത്രിയുടെ പൗരസഹായ-അടിയന്തര സാഹചര്യ സമാശ്വാസ നിധി (പി.എം കെയേഴ്​സ്​ ഫണ്ട്​) നിയമാനുസൃതം ചാരിറ്റബിൾ ട്രസ്​റ്റ്​ എന്ന നിലയിലാണ്​ പ്രവർത്തിക്കുന്നത്​. അത്​ ഇന്ത്യൻ സർക്കാറി​േൻറതല്ല. ട്രസ്​റ്റ്​ എന്നാൽ ഭരണകൂടത്തി​െൻറ ഭാഗമാണോ, പൊതുസ്ഥാപനമാണോ തുടങ്ങി ചോദ്യങ്ങൾ എന്തായിരുന്നാലും, ഒരു മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപരിധിക്ക്​ പുറത്താണെന്നും കോടതിയിൽ നൽകിയ സത്യവാങ്​മൂലത്തിൽ പറഞ്ഞു.

പി.എം കെയേഴ്​സ്​ ഫണ്ട്​ ഭരണഘടനയുടെ 12ാം അനുഛേദ പ്രകാരം സർക്കാറി​േൻറതായി പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സംയക്​ ഗംഗ്​വാൾ നൽകിയ ഹരജിയിലാണ്​ സത്യവാങ്​മൂലം. ഹരജിയിൽ ഒന്നാം കക്ഷി കേന്ദ്രസർക്കാറും രണ്ടാം കക്ഷി പി.എം കെയേഴ്​സ്​ ഫണ്ടുമാണ്​. ഇതിൽ പി.എം കെയേഴ്​സ്​ ഫണ്ടിന്​ വേണ്ടി പ്രധാനമന്ത്രി കാര്യാലയത്തിലെ അണ്ടർ സെക്രട്ടറി പ്രദീപ്​കുമാർ ശ്രീവാസ്​തവയാണ്​ സത്യവാങ്​മൂലം നൽകിയത്​.

ഫണ്ടിന്​ കീഴിൽ ഓണററി സെക്രട്ടറി എന്ന നിലയിലാണ്​ പ്രവർത്തിക്കുന്നതെന്ന്​ സത്യവാങ്​മൂലത്തിൽ പറഞ്ഞു. ഒന്നാം കക്ഷി പ്രതികരണം അറിയിച്ചിട്ടില്ല. ഫണ്ടി​െൻറ പ്രവർത്തനം സുതാര്യമാണെന്നും സി.എ.ജി തയാറാക്കുന്ന പാനലിൽ നിന്നുള്ള ചാർ​ട്ടേർഡ്​ അക്കൗണ്ടൻറാണ്​ ഓഡിറ്ററെന്നും അണ്ടർ സെ​ക്രട്ടറി വിശദീകരിച്ചു.

ഓഡിറ്റ്​ ചെയ്​ത റിപ്പോർട്ടുകൾ സുതാര്യതയുടെ ഭാഗമായി ട്രസ്​റ്റി​െൻറ വെബ്​സൈറ്റിൽ നൽകുന്നുണ്ട്​. ട്രസ്​റ്റിന്​ കിട്ടിയ പണം എങ്ങനെ ചെലവാക്കുന്നുവെന്നും അതിൽ കാണിക്കുന്നു. ഓൺലൈൻ, ചെക്ക്​, ഡ്രാഫ്​റ്റ്​ തുടങ്ങിയ രീതിയിലാണ്​ പണമിടപാട്​. അത്​ ഓഡിറ്റ്​ ചെയ്യുന്നുണ്ട്​. അതേസമയം, പി.എം കെയേഴ്​സ്​ ഫണ്ട്​ ഭരണഘടന പ്രകാരമോ, പാർലമെൻറ്​ പാസാക്കിയ നിയമ പ്രകാരമോ രൂപവത്​കരിച്ചതല്ല.

അവ്യക്ത മറുപടിയാണ്​ ഈ സത്യവാങ്​മൂലമെന്ന്​ ഹരജിക്കാ​രൻ അനുബന്ധ സത്യവാങ്​മൂലത്തിൽ പറഞ്ഞു. പി.എം കെയേഴ്​സ്​ ഫണ്ട്​ ഭരണകൂടത്തി​േൻറതാണെന്ന്​ അംഗീകരിക്കുകയോ എതിർക്കുകയോ ചെയ്​തിട്ടില്ല. കേന്ദ്രസർക്കാറാണ്​ ഫണ്ട്​ രൂപവത്​കരിച്ചത്​. കേന്ദ്രസർക്കാറി​െൻറ മുദ്ര ഉപയോഗിക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫിസിൽ പ്രവർത്തിക്കുന്നു. സർക്കാർ വെബ്​സൈറ്റി​െൻറ ഭാഗമാണ്​. പി.എം കെയേഴ്​സ്​ ഫണ്ട്​ എന്ന പേരു തന്നെ ഔദ്യോഗിക സ്വഭാവം വ്യക്തമാക്കുന്നു. ​മേൽവിലാസം പ്രധാനമന്ത്രിയുടെ ഓഫിസാണ്​. ഫണ്ടിലേക്കുള്ള സംഭാവനക്ക്​ നികുതി ഇളവുണ്ട്​. സർക്കാറാണ്​ ഫണ്ട്​ കൈകാര്യം ചെയ്യുന്നത്​. പ്രധാനമന്ത്രി രൂപവത്​കരിച്ചതും​ ആഭ്യന്തര, പ്രതിരോധ, ധനകാര്യ മന്ത്രിമാർ ട്രസ്​റ്റികളുമായ ഫണ്ടിന്​ സർക്കാറി​െൻറ നിയന്ത്രണം ഇല്ലാതെ വരുന്നതെങ്ങനെയാണെന്ന്​ ഹരജിക്കാരൻ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PM Cares Fund
News Summary - PM Cares Fund is not owned by the government and is outside the purview of the Right to Information Act - Center
Next Story